യാംബു: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി നടത്തിവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഒന്നാം ഘട്ട ഖുർആൻ പഠനപദ്ധതിയിലെ യാംബു ഏരിയ സമ്മാന വിതരണം നടത്തി. ഖുർആെൻറ അർഥവും ആശയവും മലയാളി സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഒന്നാം ഘട്ട പരീക്ഷയിൽ 600ലധികം ആളുകൾ പങ്കെടുത്തു.
യാംബു ഏരിയയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ മുഹമ്മദ് ഫൈസിക്ക് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ (മർകസുദ്ദഅ്വ) യാംബു മുഖ്യ രക്ഷാധികാരി ഷംസുദ്ദീൻ ബാലുശ്ശേരി സമ്മാനം വിതരണം ചെയ്തു. വെളിച്ചം പദ്ധതി കൺവീനർ ഉബൈദ് കക്കോവ്, സമീൽ തിക്കോടി, യാസിർ കൊന്നോല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.