റിയാദ്: ഇന്ത്യൻ ജനാധിപത്യം നിലനിർത്താനും ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് സംരക്ഷണം നൽകാനും മുഴുവൻ കെ.എം.സി.സി പ്രവർത്തകരും നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കൂടുതൽ സജ്ജരാവണമെന്ന് റിയാദ് കെ.എം.സി.സി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ, മജീദ് മണ്ണാർമല എന്നിവർക്കുള്ള സ്വീകരണവും ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനവും മണ്ഡലംതല ഫുട്ബാൾ കളിക്കാരെ ആദരിക്കൽ ചടങ്ങും നടന്നു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. അൻഷിഫ്, ഷാഹുൽ ചെറിയമാൻ, ഇസ്മാഈൽ, ഷിബിലി, മൂഹിയുദ്ദീൻ, അനീഷ്, സിറാജ്, റയ്യാൻ എന്നീ ഫുട്ബാൾ കളിക്കാരെ ആദരിക്കലിന് ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ നേതൃത്വം നൽകി.
veജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനത്തിന് മുജീബ് കോയിസനെ ഉസ്മാൻ അലി പൊന്നാട അണിയിച്ചു. പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ചെയർമാൻ ഉനൈസ് മടത്തൊടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ സത്താർ താമരത്ത്, ഖമറുദ്ദീൻ, ബുഷൈർ, ഹംസ കട്ടുപ്പാറ, നാസർ മംഗലത്ത്, ഷൗക്കത്ത് ബാലയിൽ, സൈദാലിക്കുട്ടി പട്ടാമ്പി എന്നിവർ സംസാരിച്ചു. പഞ്ചയത്ത് ഭാരവാഹികളായ വി.കെ. സൈനുൽ ആബിദ്, മുജീബ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ.പി. ഫവാസ് കാപ്പ് സ്വാഗതവും പ്രസിഡൻറ് ഇസ്മാഈൽ മണ്ണാർമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.