പാരീസിൽ നടന്ന വോ​ട്ടെടുപ്പിൽ സൗദി പ്രതിനിധി സംഘം

വോ​ട്ടെടുപ്പിൽ വിജയം, 2030ലെ ‘വേൾഡ്​ എക്‌സ്‌പോ’​​ സൗദി അറേബ്യയിൽ

റിയാദ്​: വേൾഡ്​ എക്സ്പോ 2030 ആതിഥേയത്വത്തിന്​ വേണ്ടി നടന്ന വോ​ട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം. അന്തിമ റൗണ്ടിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ്​ റിയാദ്​ ഈ അവസരം നേടിയെടുത്തത്​. വോ​ട്ടെടുപ്പിൽ 119 രാജ്യങ്ങളുടെ പിന്തുണയാണ്​ ലഭിച്ചത്​. പാരീസിൽ എക്​സ്​പോ സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ സെഡ്​ എക്​സ്​പോസിഷൻസി​െൻറ 173-ാമത്​ ജനറൽ അസംബ്ലിയിൽ 180 രാജ്യങ്ങളുടെ പ്രതിനിധികൾ സാന്നിധ്യത്തിലാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​.

റിയാദ്​ (സൗദി), ബുസാൻ (കൊറിയ), റോം (ഇറ്റലി) എന്നീ മൂന്ന്​ നഗരങ്ങളാണ്​​ പ്രദർശനം നടത്താൻ മത്സര രംഗത്തുണ്ടായിരുന്നത്​. ഒരു രാജ്യത്തിന് ഒരു വോട്ട് എന്ന രീതിയിൽ​ എക്​സ്​പോ അംഗരാജ്യങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ്​ എക്​സ്​പോക്ക്​ ആതിഥേയത്വം വഹിക്കുന്ന നഗരത്തെ തെരഞ്ഞെടുത്തത്​. 130 രാജ്യങ്ങൾ സൗദി അറേബ്യക്ക്​ അനുകൂലമായി വോട്ട്​ രേഖപ്പെടുത്തി​. എക്​സ്​പോക്ക്​​ അവസരം ലഭിച്ച​തോടെ ലോകം ഉറ്റുനോക്കുന്ന വേദിയായി റിയാദ്​ മാറും. 2030 ഒക്ടോബർ ഒന്ന്​ മുതൽ 2031 മാർച്ച് 31 വരെയാണ്​ വേൾഡ്​ എക്​സ്​പോ 2030 നടക്കുക

എക്​സ്​പോക്ക്​ റിയാദ്​ നഗരത്തെ ഒരുക്കുന്നതി​െൻറ മാതൃക


 


​എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സൗദി നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്​. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാൻ 7.8 ശതകോടി ഡോളറിൽ കുറയാത്ത ബജറ്റ് വകയിരുത്തുകയും ചെയ്​തിട്ടുണ്ട്. എക്​സ്​പോക്ക്​ ആതിഥേതത്വം വഹിക്കാൻ തിരുമാനിച്ചതോടെ വലിയ ശ്രമങ്ങളാണ്​ സൗദി നടത്തിയത്​. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ സൗദിയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും രാജ്യ​ത്തി​െൻറ കാഴ്ചപ്പാടിന് പുതിയ പ്രചോദനം നൽകുകയും ചെയ്തു.

‘മാറ്റത്തി​െൻറ യുഗം: ഞങ്ങൾ ഒരുമിച്ച് ഭാവിയെ രൂപപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ ഇതിനായുള്ള ഫയൽ സൗദി അറേബ്യ സമർപ്പിച്ചു. ഗ്രീസ്, ഫ്രാൻസ്, ബൾഗേറിയ, സ്പെയിൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഇറാൻ എന്നിവിടങ്ങളിൽ നിന്നും റിയാദിന് നേരത്തെ പിന്തുണ ലഭിച്ചിട്ടുണ്ട്​. കഴിഞ്ഞാഴ്​ച റിയാദിൽ നടന്ന സൗദി-കരീബിയൻ ഉച്ചകോടിയിൽ എക്​സ​്​പോയുടെ കാര്യത്തിൽ സൗദിക്ക്​ പിന്തുണ പ്രഖ്യാപിച്ചിരുന്നു.​ മൂന്ന് നഗരങ്ങൾ തമ്മിലുള്ള കടുത്ത മത്സരത്തിനിടയിൽ എക്സ്പോ 2030 പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള റിയാദി​െൻറ സാധ്യതകൾ കൂടുതലായിരുന്നു.

മൂന്ന്​ രാജ്യങ്ങൾ സമർപ്പിച്ച ഫയലുകൾക്കിടയിൽ നിരവധി ഘടകങ്ങളാൽ വോട്ടെടുപ്പിൽ റിയാദിന്​ വലിയ പിന്തുണ ലഭിക്കുമെന്നും​ വിജയിക്കുമെന്നും ആദ്യം മുതലേ സൗദി പ്രതീക്ഷിച്ചിരുന്നു.​ ഇതുവരെ എക്​സ്​പോ നടക്കാത്ത രാജ്യമെന്ന നിലയിൽ വോട്ടെടുപ്പ് വേളയിൽ റിയാദ്​ വിജയിക്കുമെന്ന വലിയ പ്രതീക്ഷയിൽ ലോകത്തി​െൻറ കണ്ണുകളും സൗദിയിലേക്ക്​ തന്നെയായിരുന്നു​. വിഷൻ 2030 ആരംഭിച്ച്​ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങളുടെ വലിയ വിജയമാണ്​ പ്രതീക്ഷിച്ച ഫലം. അതോടൊപ്പം

വിഷൻ 2030 ​ലക്ഷ്യം കൈവരിക്കുന്ന വർഷത്തി​നോട്​ ചേർന്നുവരുന്നുവെന്ന സവിശേഷത കൂടിയുണ്ട്​. എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാൻ റിയാദ് വിജയിച്ചതിലുടെ ധാരാളം നേട്ടങ്ങൾ സൗദിക്ക്​ ലഭിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവയിലൂടെ ആഗോള ആശയവിനിമയവും സ്വാധീനവും കൈവരിക്കാനാൻ സൗദിക്കാകും. സൗദി അറേബ്യ, അവിടുത്തെ ജനങ്ങൾ, സംസ്‌കാരം, പരിവർത്തനത്തി​െൻറ കഥ, വിജയങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു ആഗോള കവാടമായിരിക്കും പ്രദർശനം. രാജ്യത്തിന്​ സാമ്പത്തികവും വികസനപരവുമായ നേട്ടം കൈവരിക്കാനാകും. അതോടൊപ്പം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തലസ്ഥാനങ്ങളിലൊന്നാണ് റിയാദെന്നതും വേൾഡ്​ എക്​സ്​പോക്ക്​ ആതിഥേയത്വം വഹിക്കാനുള്ള നേട്ടമായി കണക്കാക്കുന്നു. റിയാദ്​ റോയൽ കമ്മീഷന്​ കീഴിലാണ്​ എക്​സപോ 2030 നുള്ള നാമനിർദേശവും തുടർന്നുള്ള നടപടികളും പൂർത്തിയാക്കിയത്​.

Tags:    
News Summary - Victory in the polls, 2030 'World Expo' in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.