Representational image

വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ ലം​ഘ​ന​വും ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ

ജി​ദ്ദ: രാ​ജ്യ​ത്ത്​ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ ലം​ഘ​ന​വും ഇ​നി ട്രാ​ഫി​ക്​ കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ പ​രി​ധി​യി​ൽ. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കും. വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ല്ലെ​ങ്കി​ൽ ആ ​നി​യ​മ​ലം​ഘ​നം കാ​മ​റ​യി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യും ഉ​ട​ന​ടി പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും.​ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി സൗ​ദി ട്രാ​ഫി​ക്ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ലൂ​ടെ ഓ​ടു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ധു​ത​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ ഉ​ണ്ടോ​യെ​ന്ന്​ ട്രാ​ഫി​ക്​ കാ​മ​റ​ക​ൾ വ​ഴി നേ​രി​ട്ട്​ നി​രീ​ക്ഷി​ക്കും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ല്ലാ ഡ്രൈ​വ​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​ണ്. ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​ൻ​ഷു​ർ ചെ​യ്​​തി​ട്ടു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ മു​ഴു​വ​ൻ ആ​ളു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Violation of vehicle insurance now under camera surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.