വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനവും ഇനി കാമറ നിരീക്ഷണത്തിൽ
text_fieldsജിദ്ദ: രാജ്യത്ത് വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനവും ഇനി ട്രാഫിക് കാമറയുടെ നിരീക്ഷണ പരിധിയിൽ. ഒക്ടോബർ ഒന്ന് മുതൽ നിരീക്ഷണത്തിന് തുടക്കം കുറിക്കും. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം കാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും. ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി സൗദി ട്രാഫിക്ക് വകുപ്പ് വ്യക്തമാക്കി.
ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ് ഉണ്ടോയെന്ന് ട്രാഫിക് കാമറകൾ വഴി നേരിട്ട് നിരീക്ഷിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നിയമനടപടിയുണ്ടാകും. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്. ട്രാഫിക് അപകടങ്ങളിൽ പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് വകുപ്പ് രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകളോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.