ജിസാന്‍: അതിജീവന കാലത്ത് സംഗീത കലാവിരുന്നൊരുക്കി ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷെൻറ (ജല) വെര്‍ച്വല്‍ ഓണാഘോഷം പ്രവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. അനേകം സൂപ്പര്‍ ഹിറ്റ് ഗാനങ്ങൾ പാടി മലയാളികളുടെ മനസ്സ് കീഴടക്കിയ മലയാളത്തിെൻറ പ്രിയ ഗായിക ജ്യോത്സന മുഖ്യാതിഥിയായിരുന്നു. സിനിമാ സംവിധായകനും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ സമൂഹിക സാമ്പത്തിക പുരോഗതിയിലും നവ കേരള നിർമിതിയിലും പ്രവാസികള്‍ വഹിച്ച പങ്ക് നിർണായകമാണെന്നും ഏതു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കുന്ന പ്രതിഭാസമാണ് പ്രവാസമെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭാംഗവും ജിസാന്‍ സര്‍വകലാശാല മെഡിക്കല്‍ കോളജ് പ്രഫസറുമായ ഡോ. മുബാറക് സാനി അധ്യക്ഷത വഹിച്ചു. താഹ കൊല്ലേത്ത് ഓണസന്ദേശം നല്കി. ഗാനരചയിതാവ് റഫീഖ് വള്ളുവമ്പ്രത്തിനെ സംഗമത്തില്‍ ആദരിച്ചു. എം.കെ. ഓമനക്കുട്ടന്, വെന്നിയൂര്‍ ദേവന്, മനോജ് കുമാര്‍, എ.എം. അബ്ദുല്ല കുട്ടി, ബാബു പരപ്പനങ്ങാടി, ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂര്‍, മുഹമ്മദ് ഇസ്മയില്‍ മാനു, റസല്‍ കരുനാഗപ്പള്ളി, മുഹമ്മദ് സാലിഹ് കാസര്‍കോട്, സണ്ണി ഓതറ, ഡോ. രമേശ് മൂച്ചിക്കല്‍, ഡോ. ടി.കെ. മഖ്ബൂല്‍, നാസര്‍ തിരുവനന്തപുരം, ജോർജ് തോമസ്, ഡോ. റെനീല പദ്മനാഭന്, എ. ലീമ എന്നിവര്‍ സംസാരിച്ചു. ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, മിമിക്രി, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഓണ്‍ലൈന്‍ ആഘോഷപരിപാടികള്‍ക്ക് മികവേകി. സിബി തോമസ് സ്വാഗതം പറഞ്ഞു.
കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രച്ഛന്നവേഷ മത്സരത്തിൽ സാധിക വിജീഷ്, ഹൃദയ് ദേവദത്തന്, ഹാദി ഷാഹിന്‍, ഫാത്വിമ റിദ, മുഹമ്മദ് ഷാമില്‍ എന്നിവരും ചിത്രരചനാ മത്സരത്തില്‍ ഐസ ഷാഹിന, ഫാത്വിമത്ത് സന്‍ഹ, ഹാദി ഷാഹിന്‍, സാധിക വിജീഷ്, മുഹമ്മദ് റോഷന്, ഷാമില്‍, ഈതന് തോമസ്, ഐഷ അബ്ദുല്‍ അസീസ്, ഖദീജ താഹ, ഐഷ ജുമാന, ഫാത്വിമ ജുമാന എന്നിവരും വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.