റിയാദ്: നാല് മാസം പ്രായമായ കുഞ്ഞിെൻറ പാസ്പോർട്ടിൽ എക്സിറ്റ് വിസയടിക്കാതെ വിമാനത്താവളത്തിലെത്തിയ കുടുംബത്തിെൻറ യാത്ര മുടങ്ങി. അറാറിലെ ഗവൺമെൻറ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം സ്വദേശിനി തമ്പാന്‍ ആഷിലിയും കുടുംബവുമാണ് കുഞ്ഞിെൻറ എക്സിറ്റ് വിസ റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷനിൽ കിട്ടുമെന്ന അറാർ ജവാസാത്തിലെ ഉദ്യോഗസ്ഥെൻറ വാക്ക് വിശ്വസിച്ചെത്തി കുടുങ്ങിയത്. ഒടുവിൽ റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് റിയാദിലെ തർഹീലിൽ (നാടുകടത്തൽ കേന്ദ്രം) നിന്ന് എക്സിറ്റ് വിസ നേടി കുടുംബത്തിന് നാട്ടിലേക്ക് വഴിയൊരുക്കി.
വ്യാഴാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച കുടുംബം നാട്ടിലെത്തി. വർഷങ്ങളായി അറാറിൽ ജോലി ചെയ്യുന്ന ആഷ്ലി 11 മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയത്. മടങ്ങുേമ്പാൾ ഗർഭിണിയായിരുന്ന അവർ ഏഴ് മാസമായപ്പോൾ പ്രസവാവധി വാങ്ങി നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിനിടയിൽ കലശലായ വയർവേദന അനുഭവപ്പെടുകയും ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ അഡ്മിറ്റാവുകയും ചെയ്തു. സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടിയെ രണ്ട് മാസം തീവ്രപരിചരണ വിഭാഗത്തിലാക്കി ചികിത്സ നടത്തി. പരിചരണത്തിനും സഹായത്തിനുമായി നാട്ടിൽ നിന്ന് ഭർത്താവിനേയും അമ്മയേയും സന്ദർശക വിസയിൽ കൊണ്ടുവന്നു. കുട്ടിക്ക് നാലുമാസം പ്രായമായതോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കുട്ടിക്ക് പാസ്പോർട്ട് എടുത്തിരുന്നു. തനിക്ക് റീഎൻട്രി വിസക്കും കുട്ടിക്ക് എക്സിറ്റ് വിസക്കും വേണ്ടി ആഷ്ലി അറാറിലെ ജവാസാത്ത് കാര്യാലയത്തെ സമീപിച്ചു.
ആഷ്ലിക്ക് റീഎൻട്രി വിസ നൽകിയെങ്കിലും കുട്ടിക്കുള്ള എക്സിറ്റ് വിസ റിയാദ് എയർപ്പോർട്ടിലെ എമിഗ്രേഷനിൽ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത് വിശ്വസിച്ച് റിയാദിലെത്തിയ കുടുംബം ബോർഡിങ് പാസും വാങ്ങി എമിഗ്രേഷനിലെത്തിയപ്പോഴാണ് യാത്ര തടസപ്പെട്ടത്. റിയാദ് ജവാസാത്തിനെ സമീപിച്ച് എക്സിറ്റ് വിസ നേടാനായിരുന്നു കിട്ടിയ നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ ഭർത്താവിെൻറയും മാതാവിെൻറയും സന്ദർശക വിസയുടെ കാലാവധി കഴിയുമെന്നതിനാൽ കുടുംബം ആശങ്കയിലായി.
വിഷമ സ്ഥിതി അറിഞ്ഞ ചാരിറ്റി ഒാഫ് പ്രവാസി മലയാളി എന്ന സംഘടനയുടെ പ്രവർത്തകൻ റിഷി ലത്തീഫ് കുടുംബത്തെ തെൻറ വാഹനത്തിൽ കയറ്റി റിയാദിലെ തെൻറ വീട്ടിലേക്ക് കൊണ്ടുവരികയും പി.എം.എഫ് ഭാരവാഹി ജയൻ കൊടുങ്ങല്ലൂരിെൻറ കൂടി സഹായത്തോടെ ജവാസാത്തിനെ സമീപിക്കുകയും ചെയ്തു. എന്നാൽ മലസിലെ തർഹീലിൽ പോകാനായിരുന്നു അവിടെ നിന്നുള്ള നിർദേശം. തുടർന്ന് തർഹീലിലെത്തി എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സന്ദർശക വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വീണ്ടും വിമാന ടിക്കറ്റ് ശരിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.