ജിദ്ദ: സ്വദേശീവത്കരണം ഉയർന്ന അനുപാതത്തിൽ നടപ്പിലാക്കുകയും തൊഴിൽ മന്ത്രാലയ വ ്യവസ്ഥകൾ കൃത്യമായി പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഒാൺലൈൻ വിസ സേവനമ ൊരുക്കി തൊഴിൽ സാമൂഹിക മന്ത്രാലയം. ‘ഖവാ ഇലക്ട്രോണിക് പോർട്ടൽ’ വഴിയാണ് സ്വകാര ്യ സ്ഥാപനങ്ങൾക്ക് ഒാൺലൈൻ വഴി വേഗത്തിൽ വിസ ലഭിക്കുന്നതിനുള്ള സേവനം ഒരുക്കിയി രിക്കുന്നത്. വിസകൾ നൽകുന്നതിന് സമാനമായി സ്വദേശികളുടെ അനുപാതം കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശിവത്കരണം കൂട്ടുന്നതിനനുസരിച്ച് തൊഴിലുടമക്ക് മറ്റു വകുപ്പുകളെയൊന്നും ആശ്രയിക്കാതെ ഒാൺലൈൻ വഴി നേരിട്ട് വിസ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.
സ്വദേശിവത്കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ എളുപ്പമാക്കുകയും മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള തൊഴിൽ സഹകരണം ഉൗട്ടിഉറപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. തൊഴിൽ വിപണിയുടെ ആവശ്യം കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ട സേവനം നൽകൽ രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്ക് അനിവാര്യമായതിനാലും തൊഴിലന്വേഷകർക്കും നിക്ഷേപകർക്കും നല്ലൊരു തൊഴിൽ ചുറ്റുപാടും ഒരുക്കുന്നതിെൻറയും ഭാഗം കൂടിയാണ് പുതിയ സേവനം.
എന്നാൽ, സേവനം ലഭിക്കുന്നതിന് ചില നിബന്ധനകൾ തൊഴിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനം ഗ്രീൻ കാറ്റഗറിയിലോ, അതിനു മുകളിലോ ആയിരിക്കണം. ലൈസൻസ് കാലാവധിയുള്ളതായിരിക്കണം. വേതന സുരക്ഷ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമായിരിക്കണം തുടങ്ങിയവ നിബന്ധനകളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.