മ​ക്ക​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക്​ ന​ൽ​കാ​ൻ സ​മ്മാ​ന​​പ്പൊ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന കെ.​എം.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ​മാ​ർ

ഇന്ത്യൻ തീർഥാടകരെ സ്വീകരിക്കാൻ സന്നദ്ധപ്രവർത്തകർ ഒരുങ്ങുന്നു

മക്ക: തിങ്കളാഴ്ച മുതൽ ഇന്ത്യൻ തീർഥാടകർ മക്കയിലെത്താനിരിക്കെ അവരെ സ്വീകരിക്കാൻ തയാറെടുത്തു കാത്തിരിക്കുകയാണ് സന്നദ്ധ സംഘടന പ്രവർത്തകർ. രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഹാജിമാരെ സേവിക്കാൻ വീണ്ടും അവസരമുണ്ടാകുന്നു എന്ന സന്തോഷത്തിലാണ് വളൻറിയർമാർ. കെ.എം.സി.സി, തനിമ, നവോദയ, ഒ.ഐ.സി.സി, വിഖായ, രിസാല തുടങ്ങി നിരവധി മലയാളി സംഘടനകൾ വനിതകളടക്കമുള്ള രണ്ടായിരത്തിലധികം സന്നദ്ധ പ്രവർത്തകരെ ഒരുക്കിയിട്ടുണ്ട്. മക്കയിൽ ഇവരെല്ലാം സേവന സന്നദ്ധരായി കാത്തിരിക്കുകയാണ്. ഹറമിന്റെ വിവിധഭാഗങ്ങളിലും ബസ് സ്റ്റോപ് പോയൻറിലും അസീസിയയിൽ ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും വളൻറിയർ സേവനം ഉണ്ടാകും. മക്കയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നതിന് വേണ്ടി ആശുപത്രി കേന്ദ്രീകരിച്ച് വളൻറിയർ വിങ്ങുകൾ രംഗത്തുണ്ടാകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനവും വിവിധ സംഘടനകൾ ഒരുക്കുന്നുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപൂർണ സഹകരണത്തോടെ സംഘടനകൾ വളൻറിയർമാരെ ഒരുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവർക്കുള്ള പരിശീലന പരിപാടികൾ, സംഘടനകൾ സ്വന്തമായും മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലും സംഘടിപ്പിച്ചിരുന്നു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുക എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. ഹാജിമാരെ വരവേൽക്കാൻ സമ്മാനപ്പൊതികളും ഭക്ഷണവും ഒരുക്കുന്ന തിരക്കിലാണ് സംഘടന പ്രവർത്തകർ. ഹാജിമാർക്കുള്ള ഉച്ചഭക്ഷണം നൽകി കെ.എം.സി.സി ഹാജിമാരെ സീകരിക്കും എന്ന് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Tags:    
News Summary - Volunteers prepare to receive Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.