നാലര വർഷമായി അഴിമതിമുക്ത കേരളത്തിൽ ഇടതുപക്ഷ സർക്കാർ കാഴ്ചവെച്ച വികസനങ്ങൾക്കുള്ള അംഗീകാരമാകും ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. അടിസ്ഥാന വർഗങ്ങളുടെ ഉയർച്ച ലക്ഷ്യംവെച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലക്ഷങ്ങൾക്ക് വീടും തൊഴിലും നൽകിയതോടെ താഴേത്തട്ടിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു.
നാലരവർഷം പ്രതിപക്ഷം കിണഞ്ഞുശ്രമിച്ചിട്ടും ഇടതുരാഷ്ട്രീയ നേതാക്കൾക്കെതിരെ ഒരു അഴിമതി ആരോപണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രവാസികെള കേൾക്കാനാണ് ലോക കേരളസഭ രൂപവത്കരിച്ചത്. കോവിഡ് കാലത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ലോക കേരളസഭാംഗങ്ങൾ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിസ്സീമമാണ്. ലൈഫ് മിഷൻ, സുഭിക്ഷ കേരളം, ആർദ്ര മിഷൻ തുടങ്ങിയ പദ്ധതികൾ 1957ന് ശേഷം കേരളം കണ്ട വികസന വിപ്ലവങ്ങളാണ്. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവും ഇത്രയേറെ മികവ് തെളിയിച്ച ഒരു കാലമില്ല.
ഇതിനെയെല്ലാം അവഗണിക്കാൻ പോളിങ് ബൂത്തുകളിലെത്തുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളവർക്ക് എങ്ങനെയാണ് കഴിയുക? രാഷ്ട്രീയ തിമിരത്തിനപ്പുറത്ത് ചിന്താശേഷിയുള്ള മലയാളി സമൂഹം അവരുടെ സമ്മതിദാനാവകാശം വിവേക പൂർവമായിത്തന്നെ ഉപയോഗിക്കും എന്നാണ് ഉറച്ച വിശ്വാസം. 20 വർഷമായി പ്രവാസ ഭൂമികയിൽ പ്രവർത്തിക്കുന്ന നവോദയ സാംസ്കാരിക വേദിയുടെ 12 പ്രവർത്തകരാണ് ഇത്തവണ നാട്ടിൽ മത്സര രംഗത്തുള്ളത്. കർമനിരതരും നിസ്വാർഥരുമായ പ്രവർത്തകരെ പാർട്ടിക്ക് സമ്മാനിക്കാൻ നവോദയക്ക് കഴിഞ്ഞു എന്നതും ഏറെ അഭിമാനകരമാണ്. പ്രവാസികളുമായി ബന്ധപ്പെട്ട് നാട്ടിലുള്ള വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ, വാഗ്ദാനങ്ങൾക്ക് പകരം, ഇടതുപക്ഷം ഇതുവരെ ജനങ്ങൾക്ക് നൽകിയ നല്ലകാര്യങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നവോദയ ചെയ്തുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.