റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് ഘടകത്തിന് കീഴിലുള്ള വാദിനൂർ ഹജ്ജ് ഗ്രൂപ് ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.
റിയാദ് കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ഷാഫി ദാരിമി പുല്ലാര അധ്യക്ഷത വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഓൺലൈനായി പ്രാർഥന നിർവഹിച്ചു. എൻ.സി. മുഹമ്മദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ 'ഹജ്ജ് നിർവഹിക്കേണ്ടതെങ്ങനെ' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഹാജിമാർക്ക് സംശയനിവാരണത്തിനുള്ള അവസരവും നൽകി. ആറു ദിവസമായി ഓൺലൈനിലൂടെ വ്യത്യസ്ത വിഷയങ്ങളിലായി നടന്നുവന്ന ഹജ്ജ് ക്ലാസുകളുടെ സമാപന സംഗമമായിരുന്നു ഇത്.
മുഹമ്മദ് കോയ വാഫി, സകരിയ്യ ഫൈസി പന്തല്ലൂർ, മുജീബ് ഫൈസി, അബ്ദുറഹ്മാൻ ഹുദവി, എം.ടി.പി. മുനീർ അസ്അദി, ഷാഫി ദാരിമി പുല്ലാര എന്നിവരാണ് ഓൺലൈൻ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. അബ്ദുറസാഖ് വളക്കൈ, മശ്ഹൂദ് കൊയ്യോട്, ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, ആസിഫ് കൈപ്പുറം തുടങ്ങിയവർ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തു.അബ്ദുറഹ്മാൻ ഫറോക് സ്വാഗതവും നൗഫൽ വാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.