ജിദ്ദ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഉടൻ റദ്ദ് ചെയ്യണമെന്ന് ജിദ്ദ പൊന്മള പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. നിയമനം പി.എസ്.സിക്ക് വിടുക വഴി നിരീശ്വര വാദികളെയും മതവിശ്വാസം ഇല്ലാത്തവരെയും നിയമിക്കുകയും അതുവഴി വഖഫ് സ്വത്തുക്കൾ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് പിണറായി സർക്കാറിനെന്നും ഇതിനെതിരെ മുഴുവൻ മുസ്ലിം സംഘടനകളും രംഗത്തുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സംഗമം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആത്മീയ നേതാക്കളെയാണ് വഖഫ് ബോർഡ് ചെയർമാൻ പദവിയിൽ നിയമിക്കാറെങ്കിൽ ഇടത് സർക്കാർ പാർട്ടി നേതാക്കളെയാണ് ഈ പദവിയിൽ നിയമിക്കാറ്. മുസ്ലിം സമുദായം ഏറെ പവിത്രതയോടെ കാണുന്ന വഖഫ് ബോർഡിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇടതു സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊന്മള പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് ടി.ടി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. 'കെ.എം.സി.സി കുടുംബ സുരക്ഷപദ്ധതിയുടെ അനിവാര്യത' വിഷയത്തിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്ററും 'സംഘടന പ്രവർത്തനം' വിഷയത്തിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് കല്ലിങ്ങലും സംസാരിച്ചു.
ടി.കെ. അൻവർ സാദത്ത് കുറ്റിപ്പുറം, നൗഷാദലി വടക്കൻ, ഖാലിദ് പുള്ളാടൻ, ഹൈദർ പുവ്വാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് റാസിൽ ഒളകര സ്വാഗതവും ടി. നജ്മുദ്ദീൻ ചൂനൂർ നന്ദിയും പറഞ്ഞു. ലത്തീഫ് പുള്ളാടൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.