ജിദ്ദ: പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൗദി മന്ത്രി സഭ. യുദ്ധം ത ടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭയോഗം ആവര്‍ത്തിച്ചു. ആഗോള എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.ഇറാനെതിരായ നീക്കം അമേരിക്കയും അറബ് രാഷ്ട്രങ്ങളും ശക്തമാക്കുന്നതിനിടെയാണ് സൗദി അറേബ്യ ഒരിക്കല്‍ കൂടി നിലപാട് ആവര്‍ത്തിച്ചത്. യുദ്ധം ഒഴിവാക്കണമെന്നതാണ് സൗദിയുടെ താല്‍പര്യമെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഇത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഒപ്പം ആഗോള വിപണിയില്‍ എണ്ണയുടെ വില സന്തുലിതമായി നിലനില്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്നും യോഗം പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയിലായിരുന്നു യോഗം. മക്കയില്‍ ഈ മാസാവസാനം നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയിലും അടിയന്തിര ജി സി സി ഉച്ചകോടിയിലും ഇറാന്‍ വിഷയം തന്നെയാകും പ്രഥമ അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.