ദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ–സൗദി സൗഹൃദത്തിെൻറയും 75ാം വാർഷികാഘോഷത്തിെൻറ പശ്ചാത്തലത്തിൽ 'ഗൾഫ് മാധ്യമം' ഇന്ത്യക്കാരടക്കം സൗദിയിലെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് പരിപാടിയുടെ നടത്തിപ്പിന് ദമ്മാമിൽ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. സൂം പ്ലാറ്റ് ഫോമിൽ നടന്ന യോഗത്തിൽ പ്രവിശ്യയിലെ സാമൂഹിക– സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പെങ്കടുത്തു. ഇറാം ഗ്രൂപ് സി.എം.ഡിയും പ്രവാസി ഭാരതീയ സമ്മാൻ ജോതാവുമായ ഡോ. സിദ്ദീഖ് അഹമ്മദിനെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. സി. അബ്ദുൽ ഹമീദാണ് ചെയർമാൻ. ലോക കേരളസഭ അംഗം ആൽബിൻ ജോസഫ്, കെ.എം.സി.സി ഈസ്റ്റേൺ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ സനൽകുമാർ, ഡോ. സിന്ധു ബിനു, സരിത ലിറ്റിൻ എന്നിവർ വൈസ് ചെയർമാന്മാരാണ്. ഗൾഫ് മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴയെ ജനറൽ കൺവീനറായും സഫ്വാനെ ജോയൻറ് കൺവീനറായും തിരഞ്ഞെടുത്തു. 35 പേർ സമിതി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. സൗദിയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ ഭാഷക്കാരായ കുട്ടികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാമെന്ന് യോഗത്തിൽ ആമുഖപ്രസംഗം നടത്തിയ മാധ്യമം - മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ പറഞ്ഞു. വിജ്ഞാനവും ചരിത്രബോധവുമുണ്ടാക്കുന്ന ഈ പരിപാടി വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ആദ്യത്തെ രണ്ടു ഘട്ടങ്ങൾ ഓൺലൈനായും ഗ്രാൻഡ് ഫിനാലെ ഓഫ്‌ലൈനായും നടക്കും. ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും നമ്മുടെ സ്വാതന്ത്ര്യത്തിെൻറയും കാൽപാടുകൾ പുതിയതലമുറക്ക് കണ്ടെത്താനും തിരിച്ചറിവുകൾ ലഭിക്കാനും ഈ പരിപാടി സഹായകരമാകുമെന്ന് ഫ്രീഡം ക്വിസ് സ്വാഗതസംഘം ചെയർമാൻ സി. അബ്ദുൽ ഹമീദ് പറഞ്ഞു. എല്ലാവരുടെയും ആശിർവാദവും സഹകരണവും പരിപാടിക്കുണ്ടാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഫ്രീഡം ക്വിസ് അഖില സൗദി കൺവീനർ അസീസ് സ്വാഗതവും ജനറൽ കൺവീനർ സാജിദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.