റിയാദ്: ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റുന്നതിനിടെ സൗദി അറേബ്യയിൽ എത്തിയ കാസർകോട് സ്വദേശികളായ ബിലാലിലും അഫ്‌സലിനും ഹാർലി ഡേവിഡ്‌സൺ റിയാദ് ഷോറൂമിൽ സ്വീകരണം നൽകി. റിയാദ് എക്സിറ്റ് അഞ്ചിലെ ഷോറൂമിലായിരുന്നു സ്വീകരണം ഒരുക്കിയത്. ഇത്രയും പഴക്കം ചെന്ന ഇരുചക്രവാഹനത്തിൽ ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച ഇവരുടെ മനോധൈര്യം ഹാർലി സഞ്ചാരികൾക്ക് എന്നും പ്രചോദനമാണെന്ന് സി.ഇ.ഒ മിഷാൽ അൽ-മുതലഖ് പറഞ്ഞു.
ഉമർ അൽ-ശൈഖ്, ഇഹാബ് ഇബ്രാഹീം, ടി.വി. ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ റിയാദിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഹാർലി ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ബിലാലിനും അഫ്സലിനും ഹാർലിയുടെ മുദ്രപതിച്ച പ്രശംസാചക്രവും നിരവധി സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.