അൽഖോബാർ: അഴിമതിരഹിത വികസന രാഷ്ട്രീയത്തിന് പ്രസക്തിയേറിയതായി വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി പ്രസ്താവിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി വിജയിച്ച മണ്ഡലങ്ങളിലെല്ലാം മാതൃകപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. മുക്കം മംഗലശ്ശേരി ഡിവിഷനിലെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധനേടി. വരുന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ അഴിമതിരഹിത വികസന രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ, കൺവീനർ ഷബീർ ചാത്തമംഗലം എന്നിവർ സംസാരിച്ചു. ജില്ല കോഒാഡിനേറ്റർ കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. ജമാൽ കൊടിയത്തൂർ നന്ദി പറഞ്ഞു.തെരഞ്ഞെടുപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്കരിച്ചു.ഭാരവാഹികളായി ജമാൽ കൊടിയത്തൂർ (ചെയർ.), സാദത്ത്, സൈഫുദ്ദീൻ, അൻവർ ഖഫ്ജി (വൈ. ചെയർ.), കെ.എം. സാബിഖ് (ജന. കൺ.), കമറുദ്ദീൻ വടകര, ആർ.സി. യാസിർ, തൻവീറ ഷബീർ, ഹുദ മൻഹാം (ജോ. കൺ.), ഇല്യാസ് ചേളന്നൂർ (ട്രഷ.), നഈം ചേന്ദമംഗലൂർ (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.