ജിദ്ദ: 42ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ ആദരിച്ചു. ബുധനാഴ്ച മസ്ജിദുൽ ഹറാം പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്.
മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ്, മതകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, പണ്ഡിതന്മാർ തുടങ്ങിയവർ സംബന്ധിച്ചു.
111 രാജ്യങ്ങളിൽനിന്നുള്ള 153 പേരാണ് അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്. 27,00,000 റിയാലാണ് മൊത്തം സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.