ഞായറാഴ്ചവരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശൈത്യവും മഴയും

യാംബു: ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയും ശൈത്യവും തുടരുമെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽ ജൗഫ്, രാജ്യത്തി​െൻറ വടക്കൻ അതിർത്തി മേഖല, ഹാഇൽ, മദീനയുടെ വടക്കൻ മേഖല എന്നിവിടങ്ങളിൽ ബുധനാഴ്​ച മുതൽ വെള്ളിയാഴ്​ച വരെ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ചയുണ്ടാവും.

ചില പ്രദേശങ്ങളിൽ താപനില അഞ്ച്​ മുതൽ ഒന്ന്​ വരെ ഡിഗ്രി സെൽഷ്യസ്​ കുറഞ്ഞേക്കാം. രാജ്യത്തി​െൻറ കിഴക്കൻ മേഖലകളിലും ഖസീം, റിയാദ് നഗരങ്ങളിലെ വിവിധ ഭാഗങ്ങളിലും താപനിലയിൽ നല്ല കുറവുണ്ടാവും. ഏഴ്​ മുതൽ നാല്​ വരെ ഡിഗ്രി സെൽഷ്യസ് ആയേക്കാം ഇവിടുത്തെ താപനില. വ്യാഴാഴ്​ച മുതൽ ഞായറാഴ്​ച വരെ മക്ക, അസീർ പ്രദേശങ്ങളിൽ ഇടത്തരം മുതൽ കനത്ത തോതിൽ വരെ മഴ പ്രതീക്ഷിക്കുന്നു.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഈ ദിനങ്ങളിൽ ഇടിമിന്നലും അനുഭവപ്പെടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഖസീം, ഹാഇൽ, വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, മദീന എന്നിവിടിങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഇടത്തരമോ നേരിയതോ ആയ മഴക്ക് സാക്ഷ്യം വഹിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.