ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വികസനവും നിലപാടുകളും വിലയിരുത്തുന്ന ജനതയുടെ മനസ്സ് പൂർണമായും ഇടതുപക്ഷത്തോടൊപ്പമാണ്. അതിനനുസൃതമായ ജനവിധിയാകും ഉണ്ടാകുക. വരാൻപോകുന്ന മറ്റു തെരഞ്ഞെടുപ്പുകളിലും സംസ്ഥാന - ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസം നൽകും. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളുമായും ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം കൃത്യമായ ബദൽ നിലപാടുകൾ മുന്നോട്ടുവെച്ചും ഇടതുപക്ഷം ഉയർത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകൾ വലിയ അംഗീകാരം നേടിക്കഴിഞ്ഞു. കേരളത്തിൽ ഒരു തുടർഭരണമുണ്ടാകുമെന്ന ഭയപ്പാടിൽനിന്നും അന്ധമായ രാഷ്ട്രീയ വിരോധംവെച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരത്തിൽ പറയാനുള്ളത്.
ജനക്ഷേമകരമായ ഓരോ പദ്ധതികളെയും വിവിധ വകുപ്പുകളുടെ മാതൃകാപരമായ ഇടപെടലുകളെയും തകർക്കാനും അവയെ സംശയത്തിെൻറ മുനയിൽ നിർത്താനും കേന്ദ്ര അന്വേഷണ ഏജൻസികളെ നിരന്തരം ദുരുപയോഗപ്പെടുത്തി ബി.ജെ.പി കേരളത്തോട് പ്രതികാരം തീർക്കുമ്പോൾ യു.ഡി.എഫ് അതിന് ചൂട്ടുപിടിക്കുന്നു. ഇത് ജനം തിരിച്ചറിയുകയും വികസന പദ്ധതികളെ അട്ടിമറിക്കുന്ന യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ വിധിയെഴുതുകയും ചെയ്യും. സമൂഹത്തിൽ അവശയതയനുഭവിക്കുന്ന വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും പഴയ കുടിശ്ശിക തീർത്ത് കൃത്യമായി എത്തിച്ചു നൽകിയതും ഈ തെരഞ്ഞെടുപ്പ് കാലത്തെ ചർച്ചാവിഷയമാണ്. കേരളത്തിെൻറ ഭാവിക്ക് വലിയ മുതൽകൂട്ടായ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കും നാഷനൽ ഹൈവേ വികസനത്തിനും പരാതികളെല്ലാം പരിഹരിച്ച് സ്ഥലമേറ്റെടുത്തു നൽകാൻ കഴിഞ്ഞത് സർക്കാരിെൻറ നേട്ടമാണ്. എല്ലാ രംഗത്തും വലിയ മുന്നേറ്റമാണ് സംസ്ഥാനത്തിന് ഇടതുഭരണത്തിൻ കീഴിൽ ആർജിക്കാനായത്.
പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കിയും അവയുടെ പുരോഗതി ജനങ്ങളെ അറിയിച്ചും അഴിമതിരഹിതമായും ഓരോ സർക്കാർ വകുപ്പും പ്രവർത്തിക്കുന്നു. ആദ്യം യു.ഡി.എഫ് മുന്നോട്ടുവെച്ച 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യം തന്നെ പിൻവലിക്കേണ്ടി വന്നതിലെ ജാള്യത യു.ഡി.എഫ് പ്രവർത്തകരിൽ പ്രകടമാണ്.മതവികാരങ്ങളും അടയാളങ്ങളും ദുരുപയോഗം ചെയ്ത് നേതാക്കളുടെ രാഷ്ട്രീയ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കുന്നു എന്ന ഞങ്ങളുടെ നേരത്തേയുള്ള നിലപാട് സാധൂകരിക്കുന്ന നിരവധി കേസുകളാണ് ഇപ്പോൾ മുസ്ലിംലീഗ് നേതാക്കൾക്കെതിരെ ഓരോന്നായി പുറത്തുവന്ന്, വിവിധ ഏജൻസികൾ അന്വേഷണം നടത്തുന്നത്. ഇവയോടൊപ്പം, ഇടതുപക്ഷം ഭരിച്ച വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വികസന മാതൃകകളുമായുള്ള താരതമ്യവും ജനം വിലയിരുത്തിക്കഴിഞ്ഞു. ഇടതുപക്ഷവും ഇതര ചേരികളും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ- വികസന കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസമാണ് ഇവ തെളിയിക്കുന്നത്.
ഇന്ത്യൻ നാഷനൽ ലീഗ് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായതിന് ശേഷമുള്ള ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഐ.എം.സി.സിയും ഈ തെരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. വിവിധ ജില്ലകളിലായി നിരവധി ഐ.എൻ.എൽ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. സൗദി ഐ.എം.സി.സി സെക്രട്ടറി യൂനുസ് മൂന്നിയൂരും (അൽഖുറയാത്ത്), മുൻ ഐ.എം.സി.സി ഭാരവാഹികളും സ്ഥാനാർഥികളാണ്. മുഴുവൻ എൽ.ഡി.എഫ്, ഐ.എൻ.എൽ സഥാനാർഥികളും വമ്പിച്ച വിജയം നേടും എന്ന പ്രതീക്ഷയിലാണുള്ളത്. സൗദിയിലേതുൾെപ്പടെ വിവിധ ഐ.എം.സി.സി ഘടകങ്ങളും ഭാരവാഹികളും എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി നാട്ടിലും പ്രവാസലോകത്തും വിവിധ തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.