ജി​ദ്ദ കെ.​എം.​സി.​സി സൗ​ഹൃ​ദ സ​ദ​സ്സ് മു​സ്‍ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ന​വ ഐ​ക്യ സ​ന്ദേ​ശ​വു​മാ​യി ജി​ദ്ദ കെ.​എം.​സി.​സി സൗ​ഹൃ​ദ സ​ദ​സ്സ്

ജിദ്ദ: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സൗഹൃദ സംഗമങ്ങൾക്ക് പ്രവാസലോകത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സദസ്സ് മാനവ ഐക്യത്തിന്റെ വിളംബരമായി മാറി. മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ മുസ്ലിംങ്ങൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ പങ്കാളികളാക്കുകയും അതുവഴി അവരുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ഉറപ്പാക്കുക എന്നതാണ് മുസ്ലിംലീഗിന്റെ രൂപീകരണ ലക്ഷ്യമെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പുരോഗതിയും തുല്യനീതിയും ഉറപ്പാക്കാനും രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കിയാണ് മുസ്ലിംലീഗ് പ്രവർത്തിക്കുന്നത്. സമുദായിക സൗഹാർദ്ദത്തിന് എന്നും വലിയ പ്രാധാന്യമാണ് പൂർവ്വകാല ലീഗ് നേതാക്കൾ കല്പിച്ചിരുന്നത്. അവരുടെയൊക്കെ പാത പിന്തുടർന്ന് കേരളീയ സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാനാണ് സാദിഖലി ശിഹാബ് തങ്ങൾ സൗഹൃദ സംഗമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം പ്രവാസികളെയും അണിനിരത്തി മഹത്തായ സൗഹൃദ സദസ്സ് സംഘടിപ്പിച്ച ജിദ്ദ കെ.എം.സി.സി കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.


അബ്ദുസ്സമദ് പൂക്കോട്ടൂർ ആമുഖ ഭാഷണം നടത്തി. എല്ലാ മതങ്ങളും അടിസ്ഥാനപരമയി സൗഹൃദവും സമാധാനവും സ്നേഹവുമാണ് പഠിപ്പിക്കുന്നത്. എന്നാൽ ചിലർ വോട്ടിനും അധികാരത്തിനുമായി മതങ്ങളെ ദുരുപയോഗം ചെയ്ത് സമൂഹത്തിൽ വെറുപ്പും വേർതിരിവും വിഭാഗീയതയുമുണ്ടാക്കുന്നത് കൊണ്ടാണ് അനൈക്യവും കലാപവും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വര സമൂഹത്തിൽ സഹസമുദായങ്ങളോട് കരുണ കാണിക്കാനും നല്ല രീതിയിൽ പെരുമാറാനുമാണ് ഇസ്ലാം പഠിപ്പിച്ചത്. ഇസ്ലാമിന്റെ സാർവ്വലൗകീകതയും മാനവീകതയും മനസ്സിലാക്കാതെ പലരും ഇസ്ലാമിനെ തെറ്റിദ്ധരിക്കുകയും തെറ്റായി വായിക്കുകയുമാണ്. വസുദൈവ കുടുംബകം എന്ന ഉദാത്തമായ കാഴ്ചപാട് മുന്നോട്ട് വെക്കുന്ന ഹൈന്ദവ ധർമ്മവും ക്രൈസ്തവ ധർമ്മവുമൊക്കെ പരമമായ ശാന്തി സമാധാനവും സഹജീവി സൗഹൃദവുമാണ് പഠിപ്പിച്ചിട്ടുള്ളത് എന്ന് വിവിധ മത വേതഗ്രന്ഥങ്ങൾ ഉദ്ധരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.

ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ, കായികരംഗത്ത് പ്രവർത്തിക്കുന്ന സംഘടന നേതാക്കളും വ്യവസായ പ്രമുഖരും മാധ്യമ പ്രവർത്തകരും എഴുത്തുകാരും കെ.എം.സി.സി നേതാക്കളുമടങ്ങിയ സൗഹൃദ സദസ്സ് പ്രവാസ ലോകത്തിന് നവ്യാനുഭവം പകർന്നതോടൊപ്പം മതസൗഹാർദ്ധത്തിന്റെയും ഉന്നത മാനവീകതയുടെയും ഒരുമയുടെയും ഉജ്ജ്വല പ്രഖ്യാപനമായി മാറി.

അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മു​ഹ​മ്മ​ദ​ലി, റ​ഹീം പ​ട്ട​ർ​ക്ക​ട​വ​ൻ, ഫാ​ഇ​ദ അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​ജം​ഷീ​ദ്, മു​സാ​ഫി​ർ, ഹ​സ​ൻ ചെ​റൂ​പ്പ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, സാ​ദി​ഖ​ലി തു​വ്വൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, മോ​ഹ​ൻ ബാ​ല​ൻ, ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്. കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ദാ​സ്മോ​ൻ കോ​ട്ട​യം, സ​ലീം മു​ല്ല​വീ​ട്ടി​ൽ, ഉ​ണ്ണി തെ​ക്കേ​ട​ത്ത്, വി.​പി. മു​സ്ത​ഫ, സ​ക്കീ​ർ ഹു​സ്സൈ​ൻ എ​ട​വ​ണ്ണ, വി​ലാ​സ് അ​ടൂ​ർ, അ​ബ്ദു​ൽ​മ​ജീ​ദ് ന​ഹ, ന​ജ്മു​ദ്ദീ​ൻ ഹു​ദ​വി, അ​ബ്ബാ​സ് ചെ​മ്പ​ൻ, ഡോ. ​ബി​ൻ​യാം, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, പി.​പി. റ​ഹീം, ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, സ​ലാ​ഹ് കാ​രാ​ട​ൻ, സി.​എ​ച്ച്. ബ​ഷീ​ർ, ശാ​ഫി ആ​ല​പ്പു​ഴ, ഡോ. ​അ​ശ്റ​ഫ്, സൈ​ക്കോ ഹം​സ, ന​സീ​ർ ബാ​വ​ക്കു​ഞ്ഞ്, ജീ​പാ​സ് സി​ദ്ധീ​ഖ്, ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ, അ​ൻ​വ​ർ ത​ങ്ങ​ൾ, നൗ​ഫാ​ർ കോ​ഴി​ക്കോ​ട്, ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, നൗ​ഷാ​ദ് ഇ​ബ്രാ​ഹീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​രു​വി മോ​ങ്ങം സൗ​ഹൃ​ദ സ​ന്ദേ​ശ ക​വി​ത അ​വ​ത​രി​പ്പി​ച്ചു. മി​ർ​സ ശ​രീ​ഫ് സ്നേ​ഹ സം​ഗീ​തം ആ​ല​പി​ച്ചു. ഡോ. ​ഇ​സ്മാ​ഈ​ൽ മ​രു​തേ​രി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സ്വാ​ഗ​ത​വും നാ​സ​ർ മ​ച്ചി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ബൈ​ദ് ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ ഖു​ർ​ആ​ൻ മാ​ന​വി​ക സ​ന്ദേ​ശം ന​ൽ​കി. സി.​കെ. റ​സാ​ഖ് മാ​സ്റ്റ​ർ, വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി, എ.​കെ ബാ​വ, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, സീ​തി കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - With the message of human unity - Jeddah KMCC Friendly Audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.