നിയമലംഘനത്തിന്​ വിദേശികളെ പൊലീസ്​ പിടികൂടുന്നു (ഫയൽ ഫോ​േട്ടാ) 

ഒരാഴ്ചക്കുള്ളിൽ അറസ്​റ്റിലായത്​ 16,000 വിദേശികൾ

ജുബൈൽ: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തിസുരക്ഷ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന്​ ഒരാഴ്ചക്കുള്ളിൽ അറസ്​റ്റിലായത്​ 16,000ലധികം വിദേശ തൊഴിലാളികൾ.

ഇൗ മാസം 19നും 25നും ഇടയിൽ രാജ്യവ്യാപകമായി നടന്ന പരിശോധനയിൽ താമസ (ഇഖാമ) ചട്ടങ്ങൾ ലംഘിച്ചതിന് 5793 പേരും തൊഴിൽ നിയമലംഘനത്തിന് 1459 പേരും അതിർത്തി നിയമലംഘനത്തിന് 9145 പേരും ഉൾപ്പെടെ 16,397 പേരാണ്​ അറസ്​റ്റിലായത്​.

രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിച്ച 582 പേരെ അറസ്​റ്റ്​ ചെയ്തതായും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്​തു. നുഴഞ്ഞുകടക്കാൻ ശ്രമിച്ചവരിൽ 45 ശതമാനം യമൻ പൗരന്മാരാണ്​. 53 ശതമാനം ഇത്യോപ്യക്കാരും രണ്ട്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. സൗദിയിൽനിന്ന്​ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 11 പേർ പിടിയിലായി.

നിയമലംഘകർക്ക്​ യാത്ര, താമസസൗകര്യങ്ങൾ നൽകിയതിന്​ 17 പേരെ അറസ്​റ്റ്​ ചെയ്തു. 67,886 പുരുഷന്മാരും 12,179 സ്ത്രീകളും ഉൾപ്പെടെ 80,065 ആണ് അടുത്തകാലത്തായി നടപടിക്രമങ്ങൾക്ക് വിധേയരായ ആകെ നിയമലംഘകരുടെ എണ്ണം.

നിയമലംഘകരെ കയറ്റിവിടുന്നതിന് യാത്രാരേഖകൾ ശരിയാക്കുന്നതിനായി 60,941 പേരെ അതത്​ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്ക് കൈമാറി. യാത്രക്കുള്ള റിസർവേഷൻ നടപടി പൂർത്തിയാക്കാൻ 3271 പേരെ മാറ്റുകയും 8829 പേരെ ഇതിനകം നാടുകടത്തുകയും ചെയ്തു. നിയമലംഘകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസഹായം നൽകുകയോ അഭയം നൽകുകയോ മറ്റേതെങ്കിലും പിന്തുണ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവും ഒരുദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

മക്ക, റിയാദ് മേഖലകളിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 911 എന്ന ടോൾഫ്രീ നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തി​െൻറ മറ്റ്​ പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

Tags:    
News Summary - Within a week, 16,000 foreigners had been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.