മക്ക: ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തുന്ന വനിതാ തീർഥാടകർക്ക് സേവനവുമായി നവോദയയുടെ വനിതാ വളന്റിയർമാർ രംഗത്ത്. ‘മഹ്റ’മില്ലാതെ എത്തുന്ന വനിതകൾക്ക് സഹായവുമായി ഹറം പരിസരത്തും അസീസിയയിലും ഖുതായി, മക്ബസ് ജിന്ന്, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും നവോദയയുടെ വളന്റിയർമാർ സേവനവുമായി സജീവമായി രംഗത്തുണ്ട്.
വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച വളന്റിയർമാരാണ് നവോദയ ഹജ്ജ് സെല്ലിൽ പ്രവർത്തിക്കുന്നതെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ വളന്റിയർമാർ മക്കയിലെത്തുമെന്നും സംഘാടകർ അറിയിച്ചു. മലയാളി ഹാജിമാരുടെ ഇഷ്ട ഭക്ഷണമായ കഞ്ഞിയും മറ്റു ഭക്ഷണ സാധനങ്ങളും, പഴങ്ങൾ, ജ്യൂസുകൾ, വെള്ളം എന്നിവയുടെ വിതരണവും ജിദ്ദ നവോദയ വളന്റിയർമാർ ഹജ്ജ് പ്രദേശങ്ങളിൽ നിർവഹിക്കുന്നുണ്ട്.
നവോദയ രക്ഷാധികാരി, ശിഹാബുദ്ദീൻ കോഴിക്കോട്, ഹജ്ജ് സെൽ കൺവീനർ ഷറഫുദ്ദീൻ കാളികാവ്, ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡന്റ് റഷീദ് ഒലവക്കോട്, ഏരിയ കമ്മിറ്റി അംഗങ്ങളായ സാലിഹ്, ബുഷാർ ചെങ്ങമനാട്, ബഷീർ നിലമ്പൂർ, കെ.വി. മൊയ്തീൻ എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.