ജിദ്ദ: ജിദ്ദയിലെ കോഴിക്കോട്ടുകാരുടെ പൊതുവേദിയായ കോഴിക്കോട് ജില്ല ഫോറം സൗദിയിലെ ചെറുതും വലുതുമായ സംരംഭകർക്ക് പുതിയ കാലത്തെ രീതിക്കനുസരിച്ചുള്ള ബിസിനസ് സാധ്യതകളെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി.
'മിസ (സാഗിയ) അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. മുഴുവൻ കച്ചവട സ്ഥാപനങ്ങളും നിയമവിധേയമാക്കാനും ഉടമസ്ഥാവകാശം വെളിപ്പെടുത്താനുമുള്ള സർക്കാർ മുന്നറിയിപ്പിൽ ആശങ്കയിലായ ബിസിനസ് സമൂഹത്തിന് അവരുടെ ആശങ്കകൾക്കുള്ള പരിഹാര നിർദേശങ്ങൾ ലഭിച്ച വേദി കൂടിയായി ശിൽപശാല മാറി. കാലികപ്രസക്തവും നിരവധി സംരംഭകർക്ക് ഉപകാരപ്രദവുമായിരുന്നു ശിൽപശാല.
ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയങ്ങൾ പങ്കുവെക്കാനും ഇത്തരം പരിപാടികൾ വഴി സാധിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ജിദ്ദയിലെ മലയാളികളും ഇതര സംസ്ഥാനക്കാരും വിദേശികളുമുൾെപ്പടെയുള്ള ബിസിനസ് സമൂഹത്തിെൻറ നല്ല പങ്കാളിത്തമുണ്ടായിരുന്നു.
ചടങ്ങിൽ അബ്ദുൽ റഹീം സാലിഹ് അൽ സഹ്റാനി, സാരി ആബിദ് അൽ ഹർബി, നിഷാദ് അബ്ദുറഹ്മാൻ തുടങ്ങിയ വിദഗ്ധർ വിഷയം അവതരിപ്പിച്ചു. സദസ്യർക്ക് സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായി.
വിഷയാവതാരകരും വി.പി. ഹിഫ്സുറഹ്മാൻ, നൗഫാർ അബൂബക്കർ എന്നിവരുമടങ്ങിയ പാനൽ സംശങ്ങൾക്കുള്ള മറുപടികൾ നൽകി. ലത്തീഫ് കളരാന്തിരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.പി. ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇക്ബാൽ പൊക്കുന്ന് അവതാരകനായിരുന്നു.
ട്രഷറർ അനിൽ ബാബു നന്ദി പറഞ്ഞു. ഡോ: ഇസ്മായിൽ മരുതേരി, അൻസാർ പിലാക്കണ്ടി, ഹാരിസ്, മൻസൂർ ഫറോക്ക്, താജുദ്ദീൻ, റഷീദ് കൊളത്തറ, അഷ്റഫ്, അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.