ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലേക്കുള്ള ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ ആദ്യ ഗ്രൂപ്പിൽ ഇറാഖും യു.എ.ഇയും തമ്മിലുള്ള മത്സരം റിയാദിലേക്ക് മാറ്റി. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അൽ മദീന ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരം സുരക്ഷ കാരണങ്ങളാലാണ് റിയാദിലേക്ക് മാറ്റിയത്. മാർച്ച് 24ന് റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും മത്സരം.
ഇറാഖിലെ സമീപകാല സംഭവങ്ങളുടെയും ആഗോളതലത്തിലുള്ള സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ സുരക്ഷ പരിഗണിച്ചാണ് മത്സരം മാറ്റിയതെന്ന് അന്താരാഷ്ട്ര, ഏഷ്യൻ ഫുട്ബാൾ അസോസിയേഷനുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ് 'എ'യിൽ ഇറാഖ് അഞ്ചാം സ്ഥാനത്തുണ്ട്. മാർച്ച് 29ന് ദുബൈയിലെ റാഷിദ് സ്റ്റേഡിയത്തിൽ സിറിയക്കെതിരെ ഇറാഖ് ഗ്രൂപ്പിലെ അവസാന മത്സരം കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.