കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിന്റെ രണ്ടാം പോരാട്ടത്തിൽ കുവൈത്ത് നാളെ അഫ്ഗാനിസ്താനെ നേരിടും. ആദ്യ കളിയിൽ ഇന്ത്യയോട് സ്വന്തം രാജ്യത്ത് തോറ്റ കുവൈത്തിന് അഫ്ഗാനിസ്താനെതിരായ മത്സരം നിർണായകമാണ്. അഫ്ഗാനുമായി വൻ ജയം നേടി തിരിച്ചുവരാനാകും കുവൈത്തിന്റെ ശ്രമം. വൈകീട്ട് ആറിന് സൗദി അറേബ്യയിലെ അബ്ദുല്ല അൽ ദാബിൽ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയ കുവൈത്ത് ടീം പരിശീലനം നടത്തി.
ഇന്ത്യ, ഖത്തർ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ഇന്ത്യയും, ഖത്തറും ആദ്യ മത്സരം ജയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഖത്തർ ഇന്ത്യയെ നേരിടും.
ആദ്യ കളിയിൽ ഇന്ത്യയോട് തോൽക്കുകയും ഖത്തർ ശക്തരായ ടീമാണ് എന്നതും അഫ്ഗാനെതിരെ വൻ മാർജിനിൽ ജയിക്കേണ്ടത് കുവൈത്തിന് അനിവാര്യമാണ്. കഴിഞ്ഞ ലോകകപ്പ് ആതിഥേയരും, നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ ശക്തമായ ടീമാണ്. ഖത്തറുമായി വിജയം കുവൈത്തിന് പ്രയാസകരമായിരിക്കും.
ഗ്രൂപ്പിലെ ആദ്യകളിയിൽ ഖത്തർ അഫ്ഗാനിസ്താനെ എട്ടുഗോളിന് നിലംപരിശാക്കിയാണ് വരവറിയിച്ചത്. ഇന്ത്യയുമായുള്ള അടുത്ത മത്സരം ഇന്ത്യയിലാണ് നടക്കുക എന്നതിനാൽ നിർണായകമാണ്. ഇന്ത്യയും ആദ്യ ജയം നേടിയതോടെ നാലുരാജ്യങ്ങളുള്ള ഗ്രൂപ്പിൽ നിലവിൽ ഖത്തർ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യാ കപ്പ് പ്രവേശനവും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.