ഒ.​ഐ.​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​സ്സൈ​ൻ ഇ​ബ്രാ​ഹിം താ​ഹ

ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് മലിനീകരണം പരിഹരിക്കാൻ നടപടി ഉണ്ടാവണമെന്ന് ഒ.ഐ.സി

ജി​ദ്ദ: പ​രി​സ്ഥി​തി​ക്ക് ഏ​റെ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​ർ​പ​റേ​ഷ​ൻ (ഒ.​ഐ.​സി) ആ​ഹ്വാ​നം ചെ​യ്തു. ജൂ​ൺ അ​ഞ്ച് ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ച​രി​ക്കു​ന്ന പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 57 രാ​ജ്യ​ങ്ങ​ൾ അം​ഗ​മാ​യ ഒ.​ഐ.​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​സ്സൈ​ൻ ഇ​ബ്രാ​ഹിം താ​ഹ പ്ര​സ്‌​താ​വ​ന ഇ​റ​ക്കി​യ​ത്. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​നും പ​രി​സ്ഥി​തി​ക്ക് ഗു​ണ​ക​ര​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും 1973 മു​ത​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ക്കു​ന്നു​ണ്ട്. ലോ​ക​മെ​മ്പാ​ടും പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തെ നേ​രി​ടു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ളും അ​വ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മി​ക​ച്ച രീ​തി​ക​ളും തേ​ടു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ ലോ​ക പ​രി​സ്ഥി​തി ദി​നം എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​നം ന​ൽ​കു​മെ​ന്ന് ഒ.​ഐ.​സി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം ഇ​ന്ന് ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ വ​ലി​യൊ​രു പ്ര​ശ്‌​ന​മാ​യി മാ​റി​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ന്റെ ആ​ശ്വാ​സ​ത്തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​നു​ഷ്യ​രാ​ശി സൃ​ഷ്ടി​ച്ച പ്ലാ​സ്റ്റി​ക് ഇ​ന്ന് പാ​രി​സ്ഥി​തി​ക സു​ര​ക്ഷ​ക്കും ജ​ന​ജീ​വി​ത​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​ജാ​ല​ങ്ങ​ളു​ടെ പ്ര​കൃ​തി​പ​ര​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​ക്കും ഏ​റെ ഭീ​ഷ​ണി​യാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​സ്‌​ലാ​മി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ത​ത്ത്വ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ​രി​സ്ഥി​തി​യോ​ട് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും ജീ​വി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​ന്ന് സ​മൂ​ഹ​ത്തി​ന് ഏ​റെ ബോ​ധ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്.

മ​നു​ഷ്യ​ന്റെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ലോ​ക പ​രി​സ്ഥി​തി ദി​നം. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും അ​വ​രു​ടെ ആ​ഭ്യ​ന്ത​ര, വി​ദേ​ശ ന​യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാ​നും ലോ​ക​ത്തെ മി​ക​ച്ച​തും സു​ര​ക്ഷി​ത​വു​മാ​യ താ​മ​സ​സ്ഥ​ല​മാ​ക്കി മാ​റ്റു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ അ​ന്ത​ർ സം​സ്ഥാ​ന സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും അ​വ​രു​ടെ ആ​ഭ്യ​ന്ത​ര, വി​ദേ​ശ ന​യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാ​നും സു​ര​ക്ഷി​ത​മാ​യ താ​മ​സ​സ്ഥ​ല​മാ​ക്കി ഓ​രോ പ്ര​ദേ​ശ​ത്തെ​യും മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും എ​ല്ലാ​വ​രും ന​ട​ത്ത​ണ​മെ​ന്നും ഒ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ൽ​കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - World Environment Day; OIC said that action should be taken to solve plastic pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.