റിയാദ്: ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾ നിറഞ്ഞ മനസോടെ സ്വീകരിച്ച ലോകഭക്ഷ്യമേള (വേൾഡ് ഫുഡ് ഫെസ്റ്റിവൽ) സൗദി ശാഖകളിൽ വീണ്ടുമെത്തി. പാചകകലാ ലോകത്തെ ഇന്നത്തെ പ്രശസ്തരിൽനിന്ന് നേരിട്ട് പാചകവിധികൾ മനസിലാക്കാനും പാചക വിഭവങ്ങളും ചേരുവളും അടുക്കള ഉപകരണങ്ങളും വിസ്മയകരമായ ഓഫറിൽ സ്വന്തമാക്കാനുമുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇത്തവണ മേളയിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 25 മുതൽ ഫെബ്രുവരി ഏഴു വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഫാസ്റ്റ് ഫുഡ് മുതൽ പലവിധ പ്രഭാത, ഉച്ച, അത്താഴ ഭക്ഷണവിഭവങ്ങൾ തയാറാക്കുന്നതു വരെയുള്ള പാചക സെഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ലുലു ഉപഭോക്താക്കൾക്ക് പാചകവിധിയുടെ ഏറ്റവും പുതിയ പ്രവണതകൾ വരെ പകർന്നുതരാൻ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവർമാരുള്ള നിരവധി സെലിബ്രിറ്റി ഷെഫുകളാണ് എത്തുന്നത്. പാചകകലയിലെ തങ്ങളുടെ അറിവുകളും പാചകവിധികളും എളുപ്പവഴികളും പങ്കിടാൻ മേളയിൽ സാന്നിദ്ധ്യമറിയിക്കുന്നത് സൂപ്പർ ഷെഫുകളായ സൗദി ഷെഫ് ഇസാം അൽഗാംദി, ഫിലിപ്പീനിയൻ ഷെഫ് ജെ.പി. ആംഗ്ലോ, 2015-ലെ മികച്ച ഇന്ത്യൻ ഷെഫ് അവാർഡ് ജേതാവ് വിക്കി രത്നാനി എന്നിവരാണ്.
രാജ്യത്തെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം, ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കും ഭക്ഷണ വൈവിധ്യങ്ങൾക്കും വിപുലമായ ഓഫറുകളും ആവേശകരമായ ഡീലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിെൻറ ഭാഗമായി ഉപഭോക്താക്കൾക്ക്, ലുലുവിെൻറ വിദഗ്ദ്ധരായ ഇൻ-ഹൗസ് ഷെഫുകളുടെ ടീം തയാറാക്കിയ ലോകപ്രശസ്തമായ ചില വിഭവങ്ങൾ ഹൈപ്പർമാർക്കറ്റിെൻറ ഹോട്ട് ഫുഡ്‌സ് സെക്ഷനിൽ ലഭ്യമാകും.
എല്ലാ വിഭവങ്ങളും കൂടാതെ, അതിശയകരമായ ഭക്ഷണവിഭവങ്ങളുള്ള രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേക സെഷനുമുണ്ട്. ‘ഹൈദരാബാദി ധമാക്ക’, ‘തമിഴ്നാട് താലി’ എന്നീ പേരുകളിലുള്ള ഇവൻറുകളിൽ ഈ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങളായ ഫിൽറ്റർ കോഫി, ഹൈദരാബാദി ബിരിയാണി എന്നിവ അവതരിപ്പിക്കും. ഒപ്പം, മേൽപ്പറഞ്ഞ ഭക്ഷണങ്ങളുടെ പാചകരീതികളെക്കുറിച്ചുള്ള പാചക മത്സരങ്ങളും പോപ്പ് ക്വിസുകളും ഉണ്ടായിരിക്കും.
പ്രതിഭാധനരായ ഹോം-ഷെഫുകൾ മാറ്റുരയ്ക്കുന്ന ‘ഫേസ്-ഓഫ് ചലഞ്ചി’ൽ ഉപഭോക്താക്കൾക്ക് സകുടുംബം ഏറെ ആസ്വദിക്കാനുള്ള അവസരവും ലുലു ഒരുക്കുന്നു. ലുലുവിെൻറ സെലിബ്രിറ്റി ജഡ്ജ് വിലയിരുത്തി വിജയികളെ പ്രഖ്യാപിച്ച് സമ്മാനങ്ങൾ നൽകും. കൂടാതെ ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് മികച്ച പാചകകുറിപ്പുകൾ സോഷ്യൽ മീഡിയയിൽ #LuLuChef എന്ന ഹാഷ്ടാഗോടെ ഷെയർ ചെയ്ത് ‘ലുലു ഷെഫ് ഓഫ് ദി ഡേ’ മത്സരത്തിൽ പങ്കുചേരാനുള്ള അവസരവുമുണ്ട്.
തികച്ചും ആരോഗ്യകരമായ ഭക്ഷണത്തിന് ഊന്നൽ നൽകുകയാണ് ലുലു ഈ വർഷം. ഏറെ രുചിയുള്ള ചേരുവകൾക്ക് പുറമെ, പാചകകലയിലെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് കൊഴുപ്പ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം ഉണ്ടാക്കാനുള്ള പുതിയ വഴികളും ലുലു ഉപഭോക്താക്കൾക്ക് പകർന്നുനൽകുന്നു. കീറ്റോ, വേഗൻ, ഓർഗാനിക് ഫുഡ് ട്രെൻഡുകളുടെ പ്രദർശനവും ഉണ്ടാകും. ഉപഭോക്താക്കൾക്കായി ബാർബിക്യൂ പാർട്ടികൾക്ക് വേണ്ടിയുള്ള മത്സ്യ, മാംസാദികൾ ആവശ്യമായ രീതിയിൽ മുറിച്ച് തയാറാക്കിയതും കൂടാതെ പുതുമ മാറാത്ത പച്ചക്കറികളുടെയും പഴങ്ങളുടെയും ഒരു വമ്പൻ ശ്രേണിയും ലുലു ഒരുക്കിയിരിക്കുന്നു.
ലുലുവി പ്രശസ്തമായ സ്വന്തം ലേബൽ ഉൽപ്പന്നങ്ങളായ ലുലു പരാത്ത, തിരാമിസു, സഹ്‌ലാബ്, കാരക് ചായ് എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സൗദി ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരമായ ഇനങ്ങളാണിവ.
സർഗാത്മകമായ എല്ലാ പാചക പരീക്ഷണങ്ങൾക്കും ഉതകുന്ന വൈവിധ്യമാർന്ന ചേരുവകളിലെ മികച്ച ഡീലുകൾക്ക് പുറമെ, ബ്രേക്ക്ഫാസ്റ്റ് മുതലുള്ള ഓരോ ഭക്ഷണ വിഭവങ്ങൾക്കും ആവശ്യമായ പുതിയ ഓപ്ഷനുകളും അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ 27 ലുലു ഹൈപ്പർമാർക്കറ്റുകളിലും 18 അരാംകോ കമീഷണറികളിലും ആറ് മിനിമാർട്ടുകളിലും നല്ല ഭക്ഷണത്തിന്റെ യഥാർഥ ആഘോഷവും ഉറപ്പാക്കുന്നു ഈ മേളയിൽ.
സൗദി അറേബ്യയിൽ പാചകശാസ്‌ത്രപ്രകാരമുള്ള ഒരു ഭക്ഷണ സംസ്കാരം തളിരിട്ട് പൂവിടുന്നതിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. ലോക പാചകരീതികളിലേക്കും ആ രംഗത്തെ പുതിയ പ്രവണതകളിലേക്കും അവരുടെ താൽപര്യങ്ങൾ പടരുകയും സോഷ്യൽ മീഡിയയുടെ സ്വാധീന ഫലത്താൽ ഒരു പുതിയ രുചി രൂപപ്പെട്ടുവരുകയുമാണ്. പാചകസംബന്ധമായ ഇത്തരമൊരു തുനിഞ്ഞിറങ്ങലിന് ലുലു തയാറായിരിക്കുകയാണ്. 26 രാജ്യങ്ങളിലെ ഞങ്ങളുടെ സ്രോതസുകൾ ഉപയോഗിച്ച് മികച്ച ഭക്ഷ്യോൽപന്നങ്ങളും ഭക്ഷണരംഗത്തെ പുതിയ പ്രവണതകളും സൗദിയിലെത്തിച്ച് ഈ രംഗത്ത് വലിയ മുന്നേറ്റം സാധ്യമാക്കാനാണ് ലുലു ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.