ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മനോജ് മാത്യു, വിലാസ് അടൂർ, ഉണ്ണി തെക്കേടത്ത് തുടങ്ങിയവർ ചേർന്നൊരുക്കിയ പൂക്കളം, വർഗീസ് ഡാനിയേൽ, ഷിബു ജോർജ്, അഷ്‌റഫ് കുരിയോട്, സന്തോഷ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ എന്നിവ ശ്രദ്ധേയമായി. വനിത വിഭാഗം പ്രോഗ്രാം കോഓഡിനേറ്റർ ജാൻസി മോഹന്റെ നേതൃത്വത്തിൽ ഡോ. വിനീത പിള്ള, സോഫിയ ബഷീർ, പ്രിയ സന്ദീപ്, വിജിഷ ഹരീഷ്, റീജ ഷിബു, സുശീല ജോസഫ് തുടങ്ങിയവർ തിരുവാതിരയും സംഘഗാനവും അവതരിപ്പിച്ചു.
മിർസ ഷെരിഫ്, മുംതാസ് അബ്ദുൽറഹ്മാൻ, വിവേക്, വിജിഷ ഹരീഷ്, റെജി കുമാർ, എബി ചെറിയാൻ, ഷിബു ചാലക്കുടി, അഡ്വ. ബഷീർ തുടങ്ങിയവർ ഗാനാലാപനം നടത്തി. കൃതികാപിള്ള, ആൻഡ്രിയ ഷിബു എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. സലീന മുസാഫിർ ചിട്ടപ്പെടുത്തിയ കുട്ടികളുടെ സംഘനൃത്തവും നാദിയ നൗഷാദ് തയാറാക്കിയ ആൺകുട്ടികളുടെ ഡാൻസും സദസ്സ് ആസ്വദിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ജോബിയുടെ നേതൃത്വത്തിൽ യൂനുസ് കോട്ടൂർ, വിവേക് പിള്ള, രേണുക ശിവൻ, ശിവൻപിള്ള, സന്തോഷ് വടവത്തു, സുശീല ജോസഫ്, ജോസഫ് സന്തോഷ് തുടങ്ങിയവർ സ്കിറ്റ് അവതരിപ്പിച്ചു.
കായിക വിഭാഗം കൺവീനർ ബാജി നെൽപുരയുടെ നേതൃത്വത്തിൽ നടന്ന കായിക മത്സരങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും ആവേശം പകർന്നു. പ്രവീൺ എടക്കാട്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.മാവേലിയായി സന്ദീപ് വേഷമിട്ടു. മോഹൻ ബാലൻ, നിസാർ യൂസഫ്, ബഷീർ അലി പരുത്തികുന്നൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. കെ.ടി.എ. മുനീർ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, അലി തേക്കുതോട്, എബി ചെറിയാൻ, ഷാനവാസ് കൊല്ലം, നാസിമുദ്ദീൻ മണനാക്ക് തുടങ്ങിയവർ സംബന്ധിച്ചു. ശ്രീജിത്ത് ഭാസ്കരൻ സ്വാഗതവും സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു. സുശീല ജോസഫ്, മനോജ് മാത്യു തുടങ്ങിയവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.