യാം​ബു അ​ൽ​മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സ​യ​ൻ​സ്‌ ഫെ​സ്റ്റ് ‘ടെ​ലെ​സ്റ്റോ 2022’ കാ​ണാ​നെ​ത്തി​യ​വ​ർ

യാംബു അൽമനാർ സ്‌കൂൾ 'ടെലെസ്റ്റോ 2022' സയൻസ് ഫെസ്റ്റ്

യാംബു: ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ 'ടെലെസ്റ്റോ 2022' എന്ന പേരിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. സോളാറിന്റെ സാധ്യതകൾ, പുതിയ ഊർജസ്രോതസ്സുകൾ, ജലം സംരക്ഷിക്കാനുള്ള രൂപരേഖകൾ, പുതിയ സാങ്കേതികവിദ്യകളുടെ അനന്ത സാധ്യതകൾ തുടങ്ങിയവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.

ഭാവി ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങൾ, കോവിഡ് മഹാമാരിയുടെ നാൾ വഴികൾ വിവരിക്കുന്ന പ്രത്യേക സ്റ്റാൾ, സൗദി അറേബ്യ, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പൈതൃകങ്ങൾ പ്രദർശിപ്പിച്ച പവിലിയനുകളും ശ്രദ്ധേയമായി. വൈദ്യുതിക്കു പുറമെ പുതിയ എനർജി ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തുപറഞ്ഞ് ലളിതമായി വിവരിക്കുന്ന പ്രദർശനങ്ങളും പ്രവർത്തന മാതൃകകളും ഊര്‍ജ സംരക്ഷണ പ്രോജക്ടുകളും വിദ്യാർഥിനികൾ അവതരിപ്പിച്ചു.

വ്യത്യസ്തവും വിജ്ഞാനപ്രദവുമായ നിരവധി സ്റ്റാളുകൾ സയൻസ് ഫെസ്റ്റിൽ വിവിധ ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരത്തിയിരുന്നു. അൽമനാർ സ്‌കൂൾ ഡയറക്ടർ അഹ്‌മദ്‌ മുഹമ്മദ് മരിയോദ ശാസ്ത്രമേള ഉദ്‌ഘാടനം ചെയ്തു.

Tags:    
News Summary - Yambu Almanar School 'Telesto 2022' Science Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.