യാംബു: സംഘ് പരിവാറിന്റെ കള്ളക്കഥകൾ അടിസ്ഥാനമാക്കി കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് വ്യാജ ആരോപണം അഴിച്ചുവിടുന്ന ‘ദി കേരള സ്റ്റോറി’ ചിത്രത്തിനെതിരെ പൊതുസമൂഹം ഒന്നിക്കണമെന്ന് യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘ടേബിൾ ടോക്’ ആഹ്വനം ചെയ്തു.
യാംബുവിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ജാലിയാത്ത് ഓഡിറ്റോറിയത്തിൽ ‘ഇതാരുടെ സ്റ്റോറി’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി അബ്ദുൽ മജീദ് സുഹ്രി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ കരീം പുഴക്കാട്ടിരി, ബഷീർ പൂളപ്പൊയിൽ (കെ.എം.സി.സി), സിദ്ദീഖുൽ അക്ബർ, അസ്ക്കർ വണ്ടൂർ ( ഒ.ഐ.സി.സി), സിബിൾ ഡേവിഡ്, ബിഹാസ് കരുവാരക്കുണ്ട്, അബ്ദുൽ നാസർ കൽപകഞ്ചേരി (നവോദയ), മിദ്ലാജ് റിദ (പ്രവാസി വെൽഫെയർ), നൗഷാദ് വി. മൂസ (സിജി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നിയാസുദ്ദീൻ കോഴിക്കോട് (ആർ.സി ഇന്ത്യൻ ഇസ്ലാഹി സെന്റർ) എന്നിവർ സംസാരിച്ചു.രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന സിനിമ സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്നും കേരളത്തിൽ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി മുതലെടുക്കാനുള്ള കുത്സിത ശ്രമങ്ങൾക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ റഷീദ് വേങ്ങര സ്വാഗതവും അസ്ലം കുനിയിൽ നന്ദിയും പറഞ്ഞു. ഫാറൂഖ് കൊണ്ടേത്ത്, അലി വെള്ളക്കാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.