റിയാദിലെ യാര സ്​കൂൾ കിൻഡർ ഗാർട്ടൻ ബിരുദദാന ചടങ്ങിൽനിന്ന്

യാര സ്​കൂൾ കിൻഡർ ഗാർട്ടൻ ബിരുദദാനച്ചടങ്ങ്

റിയാദ്​: യാര ഇൻറർനാഷനൽ സ്കൂൾ, കിൻഡർ ഗാർട്ടൻ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യരക്ഷാധികാരി ഹബീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അൽ ഹൊഖൈർ ഗ്രൂപ് സീനിയർ അക്കൗണ്ടന്റ് ഖൈസ് അഹമ്മദ്, പ്രിൻസിപ്പൽ ആസിമ സലിം, വൈസ് പ്രിൻസിപ്പൽ ഷറഫ് അഹമ്മദ് തുടങ്ങിയവർ പ​ങ്കെടുത്തു.

പ്രീ സ്കൂൾ അധ്യാപകർ ആലപിച്ച പ്രാർഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ സ്വാഗതനൃത്തവും ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്നാരംഭിക്കുന്ന പ്രചോദനാത്മകഗാനവും ഒത്തുചേരലി​െൻറ സൗന്ദര്യവും സംഘപ്രവർത്തനങ്ങൾ സൃഷ്​ടിക്കുന്ന ഐതിഹാസിക വിജയവും ആവിഷ്‌കരിച്ച ‘എനോർമസ് ടർണിപ്’ എന്ന സ്‌കിറ്റും അരങ്ങേറി.

ഭാരതത്തി​െൻറ സാംസ്‌കാരികപൈതൃകവും വൈവിധ്യസുകൃതങ്ങളെയും സ്പഷ്​ടമായി ആവിഷ്‌കരിച്ച പരിപാടികളായിരുന്നു യു.കെ.ജി വിദ്യാർഥികൾ അവതരിപ്പിച്ചത്.

ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും മുഖ്യരക്ഷാധികാരി ഹബീബുറഹ്‍മാൻ, പ്രിൻസിപ്പൽ ആസിമ സലിം തുടങ്ങിയവർ ആശീർവദിച്ചു. അധ്യാപകരായ മൗറീൻ ഫാറൂഖിയും നാസിയ ഹസനും അവതാരകരായി. കെ.ജി സൂപ്പർവൈസർ റുക്‌സാന സനീർ നന്ദി പറഞ്ഞു. 

Tags:    
News Summary - Yarra School Kindergarten Graduation Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.