റിയാദ്: കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെൻറർ വിന്നേഴ്സ് ട്രോഫിക്കും പ്രാൺ വിന്നേഴ്സ് പ്രൈസ് മണിക്കും വേണ്ടി യൂത്ത് ഇന്ത്യ റിയാദ് ഘടകം സംഘടിപ്പിക്കുന്ന സൂപർ കപ്പ് സീസൺ ത്രീ വെള്ളിയാഴ്ച ആരംഭിക്കും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന ടൂർണമെൻറിൽ റിയാദിലെ പ്രമുഖരായ 16 ടീമുകൾ മത്സരിക്കും.
ഈ മാസം 17നാണ് ഫൈനൽ. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി ഈ ടൂർണമെൻറിെൻറ പ്രതേക ആകർഷണമാണെന്ന് സംഘാടകർ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഹറജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ യൂത്ത് ഇന്ത്യ സൂപർ കപ്പ് സീസൺ ത്രീയുടെ പന്ത് ഉരുളുമെന്ന് ടീം ഭാരവാഹികളായ കരീം പയ്യനാട്, നബീൽ പാഴൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.