ജുബൈൽ: പെരിയാർ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിെൻറ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി നടന്നുവന്ന യൂത്ത് ലീഡർഷിപ് പ്രോഗ്രാം സമാപിച്ചു. 28 യൂത്ത് ലീഡേഴ്സാണ് വിജയകരമായി പദ്ധതി പൂർത്തിയാക്കിയത്. ഇൻറർനാഷനൽ പ്രസംഗം, തത്സമയ പ്രസംഗം, പ്രസംഗ അവലോകനം എന്നീ മത്സരങ്ങൾ നടന്നു. പ്രസംഗ മത്സരത്തിൽ യൂത്ത് ലീഡർ അബ്ദുൽ മുജീബ് സുബൈർ ഒന്നാംസ്ഥാനവും ജസ നസീമ അമീൻ രണ്ടാം സ്ഥാനവും റോസൈമ വിയ്യം മൂന്നാംസ്ഥാനവും നേടി.
തത്സമയ പ്രസംഗത്തിൽ യൂത്ത് ലീഡർ കൻവർ താഹ ഒന്നാം സ്ഥാനവും റിഹാൻ പി. റോഷ് രണ്ടാം സ്ഥാനവും മെഹമൂദ് അലി ഖാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഹമ്മദ് ഷാലിൻ, കൻവർ തയ്യബ്, റോഹൻ പി. റോഷ് എന്നിവരാണ് പ്രസംഗ അവലോകന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്കും മത്സരങ്ങളിൽ പങ്കെടുത്തവർക്കും അവതാരകർക്കും ട്രോഫികളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ക്ലബിനുവേണ്ടി സംഘാടകർ ഒരുക്കിയിരുന്നു.
യൂത്ത് ലീഡർ അഫ്ര അഷ്റഫ് പ്രധാന അവതാരകയും ലിയ ആൻ ടൈറ്റസ്, മിർസ ഇർഷാദ്, റയാൻ നൗഷാദ് എന്നിവർ മത്സര അവതാരകരും യൂത്ത് ലീഡർ പ്രഗതി പി. പിള്ള ടെസ്റ്റ് പ്രസംഗകയുമായിരുന്നു. ബഹറുദീൻ അബ്ദുൽ മജീദ് വിശിഷ്ടാതിഥിയായിരുന്നു. കോഓഡിനേറ്റർ ടോസ്റ്റ്മാസ്റ്റർ സാബു ക്ലീറ്റസ്, ജഡ്ജ് മനോജ് സി. നായർ, ശിവദാസ്, ഹരീഷ്, റോഷൻ പാട്രിക്, ആഷ്ലി, സുൽഫി, ഹരികൃഷ്ണൻ, മനോജ്കുമാർ, യൂത്ത് ലീഡർ അർണവ്, ഡോ. ശാന്തിരേഖ, സി.ആർ. ബിജു, സദഗോപൻ, ജയൻ തച്ചമ്പാറ, സഫയർ മുഹമ്മദ്, മുരളികൃഷ്ണൻ, വിജിത മുരളി, ഹരികുമാർ, രവികുമാർ, ബാല, ഇർഷാദ് എന്നിവർ സന്നിഹിതരായിരുന്നു. ക്ലബ് പ്രസിഡന്റ് റോഷൻ പാട്രിക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.