ഷു​ഹൈ​ബ് സ​അ​ദി (ചെ​യ​ർ), ഇ​ബ്രാ​ഹിം ഹി​മ​മി (ജ​ന. സെ​ക്ര), സു​ഹൈ​ൽ ക​ണ്ണ​ൻ​തൊ​ടി (എ​ക്‌​സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി)

പുതിയ കാലത്തെ അപചയങ്ങളെ യുവത തിരിച്ചറിയണം -ആര്‍.എസ്.സി

റിയാദ്: പുതിയ കാലത്തെ അപചയങ്ങളെയും സാംസ്കാരിക മൂല്യച്യുതികളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സാംസ്കാരിക കരുത്ത് യുവത നേടിയെടുക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) യൂത്ത് കൺവീനർ ആവശ്യപ്പെട്ടു.'നമ്മളാവണം' എന്ന പ്രമേയത്തിൽ ആര്‍.എസ്.സി റിയാദ് നോര്‍ത്ത് സോൺ സംഘടിപ്പിച്ച സംഗമം ഐ.സി.എഫ് സൗദി നാഷനൽ പ്രവർത്തക സമിതി അംഗം ഫൈസല്‍ മമ്പാട് ഉദ്ഘാടനം ചെയ്തു.

ചെയർമാന്‍ ഉമര്‍ അസ്‍ലമി അധ്യക്ഷത വഹിച്ചു. 'സഹവാസത്തിന്റെ ആത്മാനുഭൂതി' വിഷയത്തിൽ ആർ.എസ്‌.സി ഗൾഫ്‌ കൗൺസിൽ മുൻ ജനറൽ കൺവീനർ ജാബിർ അലി പത്തനാപുരം പ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് സലീം പട്ടുവം, ഉബൈദ്‌ സഖാഫി, അമീൻ ഓച്ചിറ, ശംസുദ്ദീൻ സഖാഫി എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി ഷുഹൈബ് സഅദി (ചെയർ), ഇബ്രാഹിം ഹിമമി (ജന. സെക്ര), സുഹൈൽ കണ്ണൻതൊടി (എക്‌സിക്യൂട്ടിവ് സെക്ര),

നൗഫൽ അരീക്കോട്‌, ഉവൈസ്‌ വടകര (സംഘടന), അഷ്‌റഫ്‌ സഅദി, സുഹൈബ്‌ കോട്ടക്കൽ (മീഡിയ), അഷ്കർ മഴൂർ, റഹീം നിസാമി (ഫിനാൻസ്), നിഹാൽ അഹമ്മദ്‌, സജീദ്‌ മാട്ട (കലാലയം), നിയാസ് മാമ്പ്റ, ഹാഷിർ ചൊവ്വ (വിസ്ഡം) എന്നിവരെ തെരഞ്ഞെടുത്തു. മുജീബ്‌ നഹ സ്വാഗതവും ഇബ്രാഹിം ഹിമമി നന്ദിയും പറഞ്ഞു.

Tags:    
News Summary - Youth must recognize the decadence of the new age - RSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.