അബൂദബി: ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി എമിറേറ്റില്‍ ഉടനീളം ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പള്‍സ്. പദ്ധതിയുടെ ഭാഗമായി ആദ്യ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. 15 മുതല്‍ 75 മിനിറ്റിൽ ചാര്‍ജ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. ദേശീയ സുസ്ഥിരതാ യജ്ഞത്തിെൻറ ഭാഗമായാണ് നീക്കം. നേരത്തേ അബൂദബിയില്‍ ഫാസ്റ്റ് ചാര്‍ജ് സൗകര്യം ഉണ്ടായിരുന്നില്ല.
അബൂദബി നിവാസികള്‍ക്ക് പാര്‍ക്കുകള്‍, കഫേകള്‍, റസ്റ്റാറന്റുകള്‍, മറ്റ് പ്രധാന ഇടങ്ങൾ എന്നിവിടങ്ങിലെ മവാഖിഫ് പാര്‍ക്കിങ് ലോട്ടുകളിലാണ് പള്‍സ് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ സേവനം ലഭ്യമാക്കുന്നത്. യു.എ.ഇയിലെ പ്രധാന ഇടങ്ങളിലെല്ലാം ഫാസ്റ്റ് ചാര്‍ജിങ് ഇ.വി.എം സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് പദ്ധതിയെന്ന് കമ്പനിയുടെ ആദ്യ പബ്ലിക് ചാര്‍ജിങ് സ്റ്റേഷെൻറ ഉദ്ഘാടനവേളയില്‍ കമ്പനി ബോര്‍ഡ് അംഗം അറിയിച്ചു. 100 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പള്സിെൻറ പദ്ധതി. പള്സിെൻറ ആദ്യ പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങില്‍ അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ സുവൈദി, സംയോജിത ഗതാഗത കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മസ്റൂഖി, അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി കസ്റ്റമര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഷംസി, അബൂദബി ഊര്‍ജവകുപ്പിലെ സുസ്ഥിര, ഊര്‍ജശേഷി ഡയറക്ടര്‍ റമീസ് അലൈല എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.