ദുബൈ: ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ദനഹാ പെരുന്നാള്‍ ആചരിച്ചു. യേശു ക്രിസ്തുവിന്റെ മാമോദിസയുടെ പ്രതീകമായി നടത്തപ്പെടുന്ന ദനഹാ പെരുന്നാള്‍ പ്രകാശത്തിന്റെ പെരുന്നാള്‍ എന്നും അറിയപ്പെടുന്നു. ഇതോടനുബന്ധിച്ച് പിണ്ടിയില്‍ മണ്‍ചെരാതുകള്‍ തെളിയിച്ച് ദേവാലയാങ്കണം പ്രകാശപൂരിതമാക്കി. കുന്നംകുളം പ്രവാസികളാണ് ദീപം തെളിക്കുന്നതിന് നേതൃത്വം നല്‍കിയത്.
പെരുന്നാളിന്റെ ഭാഗമായി നല്കുന്ന പാച്ചോര്‍ നേര്‍ച്ചയും വിതരണം ചെയ്തു. ഫാ. അജു എബ്രഹാം, ഫാ. ജാക്സണ് മാത്യു ജോണ്‍, ട്രസ്റ്റി എബ്രഹാം പി.എ, സെക്രട്ടറി പോള്‍ ജോര്‍ജ്, ജോയന്റ് ട്രസ്റ്റി സിജി വര്‍ഗീസ്, ജോ. സെക്രട്ടറി മനോജ് തോമസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.