ദുബൈ: ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘കിക്കോഫ് 2025’ൽ, ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റി ചാമ്പ്യന്മാരായി. ഓൺലി ഫ്രഷ് ദുബൈ റണ്ണറപ്പും ഹിമാലയ കൂൾ അറക്കൽ എഫ്.സി സെക്കൻഡ് റണ്ണറപ്പുമായി.
ദുബൈ ഖിസൈസ് വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അജുവിനെ മികച്ച ഡിഫൻഡറായും ബിലാലിനെ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു. ഡെന്നിസാണ് ടൂർണമെന്റിലെ മികച്ച പ്ലയർ.
ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ടൂർണമന്റ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സമ്മാനദാനം നിർവഹിച്ചു. ജിജിസ് മാനേജിങ് ഡയറക്ടർ ജസ്റ്റിൻ, ഇൻകാസ് നേതാക്കളായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, പി.കെ. മോഹൻദാസ്, ടൈറ്റസ് പുല്ലൂരാൻ, മൊയ്ദു കുറ്റ്യാടി, നസീർ മുറ്റിച്ചൂർ, ഉദയ വർമ, നാദർഷ, ഷാജി ഷംസുദ്ദീൻ, സിന്ധു മോഹൻ, രാജി എസ്. നായർ, ടി.പി. അഷ്റഫ്, നൂറുൽ ഹമീദ്, അനന്തൻ പെരുമാച്ചേരി, അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ബാബുരാജ് കാളിയെത്തിൽ, ട്രഷറർ ദിലീപ് കുമാർ, വർക്കിങ് പ്രസിഡന്റ് ബാലകൃഷ്ണൻ അല്ലിപ്ര, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ ചെക്യാട്, കൺവീനർ പ്രജീഷ് വിളയിൽ, ടൂർണമെന്റ് കോഓഡിനേറ്റർ ഷിജോ കോലഞ്ചേരി, അരിഷ് അബൂബക്കർ, റിയാസ് ചെന്ത്രാപ്പിന്നി, അഷ്റഫ് പാലേരി, സജി ബേക്കൽ, ബാഫഖി ഹുസൈൻ, അബ്ദുൽ റഹ്മാൻ ഏറാമല, ജെബിൻ ഇബ്രാഹിം, ജിൻസി മാത്യു, അഹ്മദ് അലി, ഷംഷീർ നാദാപുരം, സുലൈമാൻ കറുത്താക്ക, ഫൈസൽ തങ്ങൾ, ബിജു കാഞ്ഞങ്ങാട്, കുട്ടികൃഷ്ണൻ, സുനിൽ നമ്പ്യാർ, ജിജു കാർത്തികപ്പള്ളി, ഉമേഷ് വെല്ലൂർ, താരിസ് മുഹമ്മദ്, രാജു ഡാനിയേൽ, അഡ്വ. മുഹമ്മദ് റാഫി നിലമേൽ, ഹരീഷ് മേപ്പാട്, സുദീപ് പയ്യന്നൂർ, ടി.പി. രാജീവൻ, നൗഷാദ് ആഴൂർ, വിജയ് തോട്ടത്തിൽ, ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, കലാധര ദാസ്, സയാനി സിയ, നവാസ് നാലകത്ത്, ബൈജു സുലൈമാൻ തുടങ്ങി മറ്റ് സ്റ്റേറ്റ്-ജില്ല ഭാരവാഹികൾ എന്നിവർ ചേർന്ന് ടൂർണമെന്റ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.