ദുബൈ: പി.സി.എഫ് മനുഷ്യാവകാശ സംഗമം സംഘടിപ്പിച്ചു. ദുബൈ പി.സി.എഫ് പ്രസിഡന്റ് ബാദുഷ കാലടിത്തറയുടെ അധ്യക്ഷതയിൽ യു.എ.ഇ നാഷനൽ കമ്മിറ്റി സെക്രട്ടറി കെ.പി.എ. റഫീഖ് രാമപുരം ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യാവകാശ സന്ദേശം നൽകി പി.ഡി.പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പങ്കെടുത്തു.
യു.എ.ഇ നാഷനൽ കമ്മിറ്റി ട്രഷറർ ഇസ്മയിൽ ആരിക്കാടി, അബൂദബി കമ്മിറ്റി സെക്രട്ടറി ജലീൽ കടവ്, അൽഐൻ കമ്മിറ്റി ജോ. സെക്രട്ടറി നിസാർ, ഫുജൈറ കമ്മിറ്റി ജോ. സെക്രട്ടറി ഇബ്രാഹിം ആതവനാട്, റാസൽഖൈമ കമ്മിറ്റി നാഷനൽ കൗൺസിൽ അംഗം കരീം കാഞ്ഞാർ, അജ്മാൻ കമ്മിറ്റി പ്രസിഡന്റ് ഷാഫി കഞ്ഞിപ്പുര, ഷാർജ കമ്മിറ്റി സെക്രട്ടറി ഫൈസൽ അറക്കൽ, ഗ്ലോബൽ കമ്മിറ്റി അംഗം അസീസ് സേട്ട് എന്നിവർ ആശംസ നേർന്നു. ദുബൈ പി.സി.എഫ് കമ്മിറ്റി സെക്രട്ടറി ഷബീർ അകലാട് സ്വാഗതവും ബാബു കൊഴിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.