ദുബൈ: ഈ വർഷം ആദ്യ ഏഴു മാസത്തിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 12.5 ദശലക്ഷം യാത്രികർ.ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് യാത്ര വിലക്കുകൾക്കിടയിലും ഭേദപ്പെട്ട നിലയിലായിരുന്നു ദുബൈ വിമാനത്താവളത്തിെൻറ പ്രവർത്തനമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന സ്ഥാനം തുടർച്ചയായി ഏഴാം വർഷവും നിലനിർത്താനും ഇതു മൂലം യു.എ.ഇക്ക് കഴിഞ്ഞു.
അടുത്ത നാലര മാസത്തിനുള്ളിൽ ഒരു കോടിയിലേറെ യാത്രികർ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്ത്യയിൽ നിന്നുള്ള യാത്രവിലക്ക് നീങ്ങിയ ഈ മാസം ദിവസവും ലക്ഷം പേർ എത്തുമെന്നാണ് കണക്കുകൂട്ടൽ. ആഗസ്റ്റ് 12 മുതൽ 22 വരെയുള്ള കാലയളവിൽ പത്തു ലക്ഷം യാത്രികരെയാണ് പ്രതീക്ഷിക്കുന്നതെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.