ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ ചേ​ത​ൻ ഭ​ഗ​ത് വാ​യ​ന​ക്കാ​രു​മാ​യി സം​വ​ദി​ക്കു​ന്നു

പു​തി​യ നോ​വ​ൽ പ്ര​ഖ്യാ​പി​ച്ച് ചേ​ത​ൻ ഭ​ഗ​ത്

ഷാ​ർ​ജ: വി​ഡി​യോ എ​ത്ര വേ​ണ​മെ​ങ്കി​ലും കാ​ണാം, പു​സ്ത​കം വാ​യി​ക്കാ​ൻ വ​യ്യ എ​ന്ന​താ​ണ് പു​തി​യ കാ​ല​ത്തെ കൗ​മാ​ര​ക്കാ​രു​ടെ നി​ല​പാ​ടെ​ന്ന്​ പ്ര​മു​ഖ ജ​ന​പ്രി​യ എ​ഴു​ത്തു​കാ​ര​ൻ ചേ​ത​ൻ ഭ​ഗ​ത്. ത​ല​ച്ചോ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് യു​വ ത​ല​മു​റ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി.

ഗാ​ഡ്ജ​റ്റു​ക​ൾ കു​ട്ടി​ക​ളെ ഹൈ​ജാ​ക്ക്​ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്സ്പോ സെ​ന്‍റ​റി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ‘ചേ​ത​ൻ ഭ​ഗ​ത്തു​മൊ​ത്ത് ഒ​രു സാ​യാ​ഹ്നം’ എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ണ​യം ആ​സ്പ​ദ​മാ​ക്കി ത​ന്‍റെ പു​തി​യ നോ​വ​ൽ അ​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ങ്ങും. ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി അ​ടു​ത്ത വ​ർ​ഷം ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ചേ​ത​ൻ പ​റ​ഞ്ഞു. ത​ന്‍റെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ ‘ഇ​ല​വ​ൻ റൂ​ൾ​സ് ഫോ​ർ ലൈ​ഫ്’ എ​ന്ന കൃ​തി​യെ ആ​ധാ​ര​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം വാ​യ​ന​ക്കാ​രു​മാ​യി സം​വ​ദി​ച്ച​ത്.

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ത വി​ജ​യ​ത്തി​ന് നെ​റ്റ് വ​ർ​ക്കി​ങ് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ചേ​ത​ൻ പ​റ​ഞ്ഞു. നെ​റ്റ് വ​ർ​ക്കി​ങ് വ​ല​യ​ത്തി​ന​ക​ത്തു​ള്ള​വ​ർ സു​ഹൃ​ത്തു​ക്ക​ളാ​ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക​മാ​യി ഇ​വ​രു​മാ​യു​ള്ള ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​ത് ന​മ്മെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കും.

ത​ന്‍റെ ആ​ദ്യ സി​നി​മ ത​ന്നെ ന​ടി വി​ദ്യാ​ബാ​ല​നു​മാ​യി തു​ട​ങ്ങി​യ നെ​റ്റ് വ​ർ​ക്കി​ങ്ങി​ന്‍റെ ഫ​ല​മാ​ണെ​ന്ന് ചേ​ത​ൻ വെ​ളി​പ്പെ​ടു​ത്തി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സ​ര​സ​മാ​യും സ​ഗൗ​ര​വ​മാ​യും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് മു​ര​ളീ​ധ​ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Tags:    
News Summary - Chetan Bhagat announces new novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.