ആർട് ഫോർ യു ഗാലറിയുടെ നേതൃത്വത്തിൽ ദുബൈ പിക്കാസോ ഗാലറിയിൽ നടക്കുന്ന

ചിത്രപ്രദർശനത്തിനെത്തിയ കലാകാരികൾ

കലാപ്രദർശനവുമായി 14 അന്താരാഷ്​ട്ര കലാകാരികൾ

ദുബൈ: 14 അന്താരാഷ്​ട്ര കലാകാരികളെ അണിനിരത്തി ആർട്ട്​ ഫോർ യു ഗാലറിയുടെ നേതൃത്വത്തിൽ ദുബൈ പിക്കാസോ ഗാലറിയിൽ പ്രദർശനം തുടങ്ങി. സമുദ്രത്തി​െൻറ വിവിധ ഭാവങ്ങളാണ്​ പ്രദർശനത്തിനുള്ളത്​. 'ബൈ ദ സീ' എന്ന പേരിലാണ് പ്രദർശനം. ഗുഡ് വിൽ അംബാസഡറും ബിസിനസ് ഗേറ്റ് പ്രസിഡൻറും ഫൗണ്ടറുമായ ലൈല റാഹൽ ഉദ്ഘാടനം നിർവഹിച്ചു.

അബ്​ദുൽ അസീസ്​ അഹ്​മദ്​, മുഹമ്മദ്​ ദെക്കാക്​, യാഖൂബ്​ അലി തുടങ്ങിയവർ പ​ങ്കെടുത്തു. ആർട്ട്​ ഫോർ യു ഗാലറി സ്ഥാപക ജെസ്നോ ജാക്സനാണ് ക്യൂറേറ്റർ. എട്ടു​ രാജ്യങ്ങളിലെ 14 കലാകാരികൾ പ്രദർശനത്തി​െൻറ ഭാഗമായി. ഇൻസ്​റ്റലേഷൻ, സെറാമിക്, അക്രിലിക് ചിത്രങ്ങൾ ഉൾപ്പെടെ 40ഓളം കലാസൃഷ്​ടികളാണ് പ്രദർശനത്തിലുള്ളത്. 31ാം തീയതി വരെ സന്ദർശിക്കാം.

Tags:    
News Summary - 14 international artists with art exhibitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.