ഷാര്‍ജ: ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയിലെ കോടതിയെ സമീപിച്ച മലപ്പുറം പെരുമ്പടപ്പ് സ്വദേശി വേലായുധന്‍ നാട്ടിലേക്ക് മടങ്ങി. ഷാര്‍ജ അപ്പീല്‍ കോടതിയുടെ വിധി പ്രകാരം 22,900 ദിര്‍ഹം ( നാല് ലക്ഷം ഇന്ത്യന്‍ രൂപ) ലഭിച്ചിരിന്നു.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുളള ,കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നല്‍കുന്ന ഷാര്‍ജയിലെ ഒരു കമ്പനിയില്‍ 17 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു വേലായുധന്‍. മണിക്കുറിന് ആറ് ദിര്‍ഹമാണ് കൂലി നല്‍കിയിരുന്നത്. താമസ സൗകര്യമോ മറ്റ് ആനുകൂല്യങ്ങളൊ നല്‍കിയിരുന്നില്ല. വൃക്ക രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വീസറദ്ദാക്കി നാട്ടിലേക്ക് അയക്കണമെന്ന് ആവിശ്യപ്പെട്ടെങ്കിലും വീസ റദ്ദാക്കുന്നതിനോ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ തൊഴിലുടമ തയ്യാറായില്ല. ഈ അവസരത്തിലാണ് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്സിന്‍െറ സൗജന്യ നിയമസഹായം വേലായുധന്‍ തേടുന്നത്. തുടര്‍ന്ന്നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ വീസ റദ്ദാക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുനതിനും വേണ്ട സഹായങ്ങള്‍ ഒരുക്കിക്കൊടുത്തു.തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ തൊഴിലുടമ നിഷേധ സമീപനമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഷാര്‍ജ തൊഴില്‍കോടതിയിലേക്ക് അയച്ച് കേസില്‍ തൃപ്തികരമായ വിധി ലഭിക്കാത്തതിനാല്‍ ഷാര്‍ജ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയിലും ആനുകൂല്യങ്ങളൊും നല്‍കാനില്ളെന്ന നിലപാടാണ് തൊഴിലുടമ അറിയിച്ചത്. എന്നാല്‍ അഭിഭാഷക സംഘത്തിന്‍െറ വാദം അംഗീകരിച്ച കോടതി കീഴ് കോടതി വിധിയില്‍ മാറ്റം വരുത്തികൊണ്ട് 22,900 ദിര്‍ഹം ( നാല് ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. മലപ്പുറം സ്വദേശിയായ വേലായുധന് തിരുവനന്തപുരത്തേക്ക് മാത്രമെ ടിക്കറ്റ് നല്‍കു എന്ന് പറഞ്ഞ തൊഴിലുടമയെ കോടതി ശാസിക്കുകയും ചെയ്തു. തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് ടിക്കറ്റ് എടുത്ത് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.