സ​ബീ​ഖ ഫൈ​സ​ലി​ന്‍റെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പുസ്തക പ്രകാശനം

ആ​കാ​ശം പോ​ലെ, ചി​ത്ര​ശ​ല​ഭം

ഷാ​ർ​ജ: സ​ബീ​ഖ ഫൈ​സ​ലി​ന്‍റെ ആ​കാ​ശം പോ​ലെ, ചി​ത്ര​ശ​ല​ഭം എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശി​ത​മാ​യി. ഗ്രീ​ൻ ബൂ​ക്സ് പു​റ​ത്തി​റ​ക്കു​ന്ന ആ​കാ​ശം പോ​ലെ എ​ന്ന ക​വി​ത സ​മാ​ഹാ​രം എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം. അ​ബ്ബാ​സ് പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി​ക്ക് ന​ൽ​കി​യും ഗൂ​സ്ബ​റി ബു​ക്സ് പു​റ​ത്തി​റ​ക്കു​ന്ന ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ എ​ന്ന ക​ഥ സ​മാ​ഹാ​രം ക​വി കു​ഴൂ​ർ വി​ത്സ​ൻ ചേ​റ്റു​വ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി നി​സാം ചേ​റ്റു​വ​ക്ക് ന​ൽ​കി​യും പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ക​വി ക​മ​റു​ദ്ദീ​ൻ ആ​മ​യം, ഗ്രീ​ൻ ബു​ക്സ് മാ​നേ​ജി​ങ് എ​ഡി​റ്റ​ർ ഡോ. ​ശോ​ഭ, പ്ര​സ​ന്ന​ൻ ധ​ർ​മ​പാ​ല​ൻ, സ്മി​ത നെ​ര​വ​ത്ത്, സ​ക്കീ​ർ ഹു​സൈ​ൻ, റാ​സി​ഖ്‌ ചേ​റ്റു​വ, അ​ബ്ദു​ല്ല​ക്കു​ട്ടി ചേ​റ്റു​വ, നൗ​ഫ​ൽ ചേ​റ്റു​വ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മെ​യ്ഡ് ഫോ​ര്‍ ലൗ

​ഷാ​ര്‍ജ: ത​ഹാ​നി ഹാ​ഷി​റി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​വി​താ​സ​മാ​ഹാ​രം ‘മെ​യ്ഡ് ഫോ​ര്‍ ലൗ’ ​ഷാ​ര്‍ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. ക​വി​യും മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ജ​യ​കു​മാ​ര്‍ മീ​ഡി​യ വ​ണ്‍ മി​ഡി​ലീ​സ്റ്റ് എ​ഡി​റ്റോ​റി​യ​ല്‍ മേ​ധാ​വി എം.​സി.​എ നാ​സ​റി​ന് ന​ല്‍കി പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു.

ത​ഹാ​നി ഹാ​ഷി​റി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​വി​താ​സ​മാ​ഹാ​രം ‘മെ​യ്ഡ് ഫോ​ര്‍ ലൗ’ ​ക​വി​യും മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ജ​യ​കു​മാ​ര്‍ മീ​ഡി​യ വ​ണ്‍ മി​ഡി​ലീ​സ്റ്റ് എ​ഡി​റ്റോ​റി​യ​ല്‍ മേ​ധാ​വി എം.​സി.​എ. നാ​സ​റി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ന​ടി മീ​ര ന​ന്ദ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ശ്രു​തി ബാ​ബു പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി എ​ക്‌​സ്റ്റേ​ണ​ല്‍ അ​ഫ​യേ​ഴ്സ് എ​ക്‌​സി​ക്യൂ​ട്ടി​വ് പി.​വി. മോ​ഹ​ന്‍കു​മാ​ര്‍, ആ​ര്‍.​ജെ വൈ​ശാ​ഖ്, ലി​പി അ​ക്ബ​ര്‍, അ​ധ്യാ​പി​ക​മാ​രാ​യ മാ​ധ​വി ഗി​രീ​ഷ് ബാ​ബു, ഗേ​ര്‍ളി കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ​ഴു​തി​യ 60 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ‘മെ​യ്ഡ് ഫോ​ര്‍ ലൗ’. ​ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍സ് ആ​ണ് പ്ര​സാ​ധ​ക​ര്‍. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ ത​ഹാ​നി ഹാ​ഷി​ര്‍ ഷാ​ര്‍ജ അ​വ​ര്‍ ഓ​ണ്‍ ഇം​ഗ്ലീ​ഷ് ഹൈ​സ്‌​കൂ​ളി​ലെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​ണ്. 2018ലാ​യി​രു​ന്നു ആ​ദ്യ പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യ​ത്.

വ്യൂ ​വ​ൺ​സ്, മ​ക​ളേ നി​ന​ക്കാ​യ്, പെ​ണ്ണ​വ​ൾ

ഷാ​ർ​ജ: ഷ​ബീ​ന ന​ജീ​ബി​ന്‍റെ മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ക​ഥാ​സ​മാ​ഹാ​രം `വ്യൂ ​വ​ൺ​സ്', ക​വി​ത സ​മാ​ഹാ​രം `മ​ക​ളേ നി​ന​ക്കാ​യ്', മ​ഹാ​ക​വി​ത `പെ​ണ്ണ​വ​ൾ' എ​ന്നി​വ​യാ​ണ്​ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. അ​ബ്ബാ​സ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഷ​ബീ​ന ന​ജീ​ബി​ന്‍റെ മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സ​ഹോ​ദ​ര​ങ്ങ​ളാ​യ നൗ​ഷാ​ദ്, സ​ജീ​ർ, സു​മി​യ സ​ലീം എ​ന്നി​വ​ർ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. മു​തി​ർ​ന്ന എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജാ​സ്മി​ൻ അ​മ്പ​ല​ത്തി​ന​ക​ത്ത്, കെ.​എ​ൽ.​പി ഹാ​രി​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഹ​രി​തം ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. പ്ര​താ​പ​ൻ താ​യാ​ട്ട് സം​സാ​രി​ച്ചു.

ബ്രൂ​യി​സ​സ്

ഷാ​ർ​ജ: അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ `ബ്രൂ​യി​സ​സ്' മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ ഐ.​എ.​എ​സ് പ്ര​കാ​ശ​നം ചെ​യ്തു. ചി​ര​ന്ത​ന സ്റ്റാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബു​ക് എ​ൻ പ്രി​ന്‍റ്​ ഡ​യ​റ​ക്ട​ർ സി​ദ്ദീ​ഖ് കു​റ്റി​ക്കാ​ട്ടൂ​ർ, അ​ർ​ഷ​ദ് ബ​ത്തേ​രി മു​ഷ്താ​ഖ് ടി.​പി, മു​നീ​ബ് മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ `ബ്രൂ​യി​സ​സ്' മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ ഐ.​എ.​എ​സ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍

ഷാ​ര്‍ജ: പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക പ​ര​മ്പ​ര​യു​ടെ ഏ​ഴാം ഭാ​ഗ​ത്തി​​ന്‍റെ പ്ര​കാ​ശ​നം ഷാ​ര്‍ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ന​ട​ന്നു. റൈ​റ്റേ​ഴ്സ് ഫോ​റം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ആ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ഖ​ത്ത​റി​ലെ പ്ര​മു​ഖ ബാ​ഡ്​​മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യാ​യ എ​ന്‍.​വി.​ബി.​എ​സ് കോ ​ഫൗ​ണ്ട​റും സി.​ഇ.​ഒ​യു​മാ​യ ബേ​ന​സീ​ര്‍ മ​നോ​ജ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ `വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍' എ​ന്ന പു​സ്ത​ക പ​ര​മ്പ​ര​യു​ടെ ഏ​ഴാം ഭാ​ഗ​ത്തി​​ന്‍റെ പ്ര​കാ​ശ​നം സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ നി​ർ​വ​ഹി​ക്കു​ന്നു

എ​ന്‍.​വി.​ബി.​എ​സ് ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍, പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി, മീ​ഡി​യ വ​ണ്‍ മി​ഡി​ല്‍ ഈ​സ്റ്റ് എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ്​ എം.​സി.​എ. നാ​സ​ര്‍, ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ചാ​ക്കോ ഊ​ള​ക്കാ​ട​ന്‍, ലി​പി അ​ക്ബ​ര്‍, ഷാ​ജി, ഹ​ബീ​ബ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

വി​വി​ധ് മെ​മ്മ​റി

ഷാ​ർ​ജ: പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി മ്യൂ​സി​ക്ക​ൽ തി​യ​റ്റ​ർ വി​ദ്യാ​ർ​ഥി​നി നൂ​റ നു​ജും നി​യാ​സി​ന്‍റെ സൈ​ക​തം ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹാ​രം ‘വി​വി​ധ് മെ​മ്മ​റി’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ പ്ര​ഫ​സ​ർ പീ​റ്റ​ർ ബാ​ർ​ലോ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ വോ​ക്കോ​ള​ജി​സ്റ്റ് കാ​ത്‌​ലീ​ൻ ബെ​ല്ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

നൂ​റ നു​ജും നി​യാ​സി​ന്‍റെ ഇം​ഗ്ലീ​ഷ് ക​വി​ത സ​മാ​ഹാ​രം ‘വി​വി​ധ് മെ​മ്മ​റി’ പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ പ്ര​ഫ​സ​ർ പെ​ർ ബാ​ർ​ലോ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ വോ​ക്കോ​ള​ജി​സ്റ്റ് കാ​ത്‌​ലീ​ൻ ബെ​ല്ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

എ​ഴു​ത്തു​കാ​രാ​യ ച​ന്ദ്ര​മ ദേ​ശ്മു​ഖ്, പി.​കെ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൊ​റോ​ക്കോ​യി​ൽ നി​ന്നു​ള്ള മ​ഹാ എ​ൽ​ഹ​ത്താ​ഫ് അ​വ​താ​ര​ക​യാ​യി. നു​ജും നി​യാ​സ്, സോ​ണി​യ നി​യാ​സ്, സം​ഗീ​ത ജ​സ്റ്റി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ദൈ​വ​ത്തി​ന്‍റെ താ​ക്കോ​ല്‍

സ​ബ്ന ന​സീ​റി​ന്‍റെ ‘ദൈ​വ​ത്തി​ന്‍റെ താ​ക്കോ​ല്‍’ ക​വി കു​ഴൂ​ര്‍ വി​ത്സ​ണ്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ കെ.​പി.​കെ. വേ​ങ്ങ​ര​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ര്‍ജ: എ​ഴു​ത്തു​കാ​രി സ​ബ്ന ന​സീ​റി​ന്‍റെ പ്ര​ഥ​മ നോ​വ​ല്‍ ‘ദൈ​വ​ത്തി​ന്‍റെ താ​ക്കോ​ല്‍' ഷാ​ര്‍ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ല്‍ ക​വി കു​ഴൂ​ര്‍ വി​ത്സ​ണ്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ കെ.​പി.​കെ. വേ​ങ്ങ​ര​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. വെ​ള്ളി​യോ​ട​ന്‍, ര​ഘു​ന​ന്ദ​ന​ന്‍, സ​ബ്ന ന​സീ​ര്‍, പ്ര​വീ​ണ്‍ പാ​ല​ക്കീ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - sharjah international book fair-book publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.