നടനും എഴുത്തുകാരനുമായ രവീന്ദ്രൻ പട്ടാശേരിൽ എഴുതിയ `ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദി ഫ്യൂചർ ഓഫ് സിനിമ റവല്യൂഷനൈസിങ് ഫിലിം മേക്കിങ്' എന്ന പുസ്തകം നവംബർ 13ന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ലിപി പബ്ലിക്കേഷനാണ് പ്രസാധകർ
പുസ്തകം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദി ഫ്യൂചർ ഓഫ് സിനിമ റവല്യൂഷനൈസിങ് ഫിലിം മേക്കിങ്
രചയിതാവ്: രവീന്ദ്രൻ പട്ടാശേരിൽ
പ്രകാശനം: നവംബർ 13
കുവൈത്തിൽ നിന്നുള്ള സഹോദരിമാരായ റീമ ജാഫർ, റീയ ജാഫർ എന്നിവർ എഴുതിയ ബ്ലൂമിങ് ഓഫ് ലൈഫ്, ‘ദി ഏജ് ഓഫ് വണ്ടേഴ്സ് എന്നീ പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ബുധനാഴ്ച പ്രകാശനം ചെയ്യും. കൈരളി ബുക്സാണ് പ്രസാധകർ
പുസ്തകങ്ങൾ: ബ്ലൂമിങ് ഓഫ് ലൈഫ്, ‘ദി ഏജ് ഓഫ് വണ്ടേഴ്സ്
രചയിതാക്കൾ: റീമ ജാഫർ, റീയ ജാഫർ
പ്രകാശനം: നവംബർ 13
ദുബൈ മെഹ്ഫിൽ ഇന്റർനാഷനൽ സംഘടിപ്പിച്ച രണ്ടാം ചെറുകഥ മത്സരത്തിൽ പങ്കെടുത്തവരുടെ രചനകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കഥകളുടെ സമാഹാരമായ ‘സൈകതപ്പൂക്കൾ’ നവംബർ 13 ബുധനാഴ്ച രാത്രി 9.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഷാനവാസ് കണ്ണഞ്ചേരിയാണ് എഡിറ്റർ. രാത്രി 9.30ന് റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി.
പുസ്തകം: സൈകതപ്പൂക്കൾ
എഡിറ്റർ: ഷാനവാസ് കണ്ണഞ്ചേരി
പ്രകാശനം: നവംബർ 13ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.