ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സ്മാ​ര്‍ട്ട് ട്രാ​വ​ല്‍ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ്​ ഹോ​ളി​ഡെ​മേ​ക്കേ​ഴ്സ്.​കോ​മി​ന്‍റെ ബ്രാ​ന്‍ഡ്​ അം​ബാ​സ​ഡ​റാ​യി മി​ഥു​ൻ ര​മേ​ശി​നെ പ്ര​ഖ്യാ​പി​ക്കു​ന്നു

മി​ഥു​ന്‍ ര​മേ​ശ്‌ ഹോ​ളി​ഡെ​മേ​ക്കേ​ഴ്സ്.​കോം ബ്രാ​ന്‍ഡ്​ അം​ബാ​സ​ഡ​ർ

ദു​ബൈ: യു.​എ.​ഇ​യി​ലെ ട്രാ​വ​ല്‍ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സ്മാ​ര്‍ട്ട് ട്രാ​വ​ല്‍ ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ഹോ​ളി​ഡെ​മേ​ക്കേ​ഴ്സ്.​കോ​മി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി ന​ട​നും ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ​യു​മാ​യ മി​ഥു​ന്‍ ര​മേ​ശി​നെ നി​യ​മി​ച്ചു. ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഹോ​ളി​ഡെ​മേ​ക്കേ​ഴ്സ്.​കോ​മി​ന്‍റെ മു​ഖ​മെ​ന്ന നി​ല​യി​ൽ വി​വി​ധ പ്ര​മോ​ഷ​ന്‍ പ​ദ്ധ​തി​ക​ളി​ൽ മി​ഥു​ൻ ര​മേ​ശ് ഭാ​ഗ​ഭാ​ക്കാ​കും. യാ​ത്ര​ക്കാ​ർ​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം യാ​ത്രാ​പാ​ക്കേ​ജു​ക​ൾ രൂ​പ​പ്പെ​ടു​ത്താ​നും ഇ​ഷ്ട​പ്പെ​ട്ട ടൂ​റു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നും ത്രീ ​സ്റ്റാ​ർ മു​ത​ൽ ഫൈ​വ്​ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ വ​രെ​യു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നും ഹോ​ളി​ഡെ​മേ​ക്കേ​ഴ്സ്.​കോ​മി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ അ​ഫി അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

വെ​റും 549 ദി​ർ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന എ​ക്‌​സ്‌​ക്ലൂ​സി​വ് ക്രൂ​യി​സ് ഹോ​ളി​ഡേ പാ​ക്കേ​ജി​ല്‍ 17ത​രം മി​ക​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടാ​തെ യാ​ത്ര​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദു​ബൈ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക്രൂ​സ് യാ​ത്രാ​നു​ഭ​വ​മാ​യി​രി​ക്കും ഇ​തെ​ന്ന്​ മി​ഥു​ൻ ര​മേ​ശ്​ പ​റ​ഞ്ഞു. വി​സി​റ്റ് വി​സ​യി​ലു​ള്ള​വ​ര്‍ക്കും ഈ ​പാ​ക്കേ​ജ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

കൂ​ടാ​തെ 10 ദി​ർ​ഹ​ത്തി​ന് രാ​ജ്യാ​ന്ത​ര അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ൾ എ​ന്ന വ​മ്പി​ച്ച കാ​മ്പ​യി​നും ഹോ​ളി​ഡേ മേ​ക്കേ​ഴ്​​സ്​ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. സ്മാ​ര്‍ട്ട് ട്രാ​വ​ല്‍ ഗ്രൂ​പ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഫീ​ർ മ​ഹ​മൂ​ദ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ ഷെ​ഹ്‌​സാ​ദ്, ഹോ​ളി​ഡേ മേ​ക്കേ​ഴ്‌​സ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് രാ​ജ്‌​വാ​ദേ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Mithun Ramesh Holidaymakers.com Brand Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.