സിറിയന്‍ പ്രശ്നം: ജോണ്‍ കെറിയും  ശൈഖ് മുഹമ്മദ് ബിന്‍ സായിദും ചര്‍ച്ച നടത്തി

അബൂദബി: സിറിയന്‍ പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സംഘവും അബൂദബിയിലത്തെി. ഡമാസ്കസ് ഭരണകൂടവുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് അമേരിക്കന്‍ സംഘം എത്തിയത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ജോണ്‍ കെറിയും സംഘവും ചര്‍ച്ച നടത്തി. 
സിറിയയില്‍ നാലര വര്‍ഷമായി നടക്കുന്ന ആഭ്യന്തര യുദ്ധം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടത്തെുന്നതിനാണ് അമേരിക്കന്‍ സംഘത്തിന്‍െറ ശ്രമം. ബശാര്‍ അല്‍ അസദിന്‍െറ സര്‍ക്കാറിനെയും പ്രതിപക്ഷ സഖ്യത്തെയും ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ചകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമിടുന്നത്. 
ജനുവരി ഒന്നോടെ വെടിനിര്‍ത്തല്‍ ആരംഭിക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ഖായിദ ബന്ധമുള്ള അല്‍ നുസ്റ ഫ്രണ്ടിനെയും മാറ്റി നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യമാണ് ലക്ഷ്യം. സിറിയയില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. ജോണ്‍ കെറിയും സംഘവും സൗദി അറേബ്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.