ഷാര്‍ജ: ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോസെന്‍റില്‍ സമാപിച്ച മിഡ്ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തില്‍ പങ്കാളിയായ പ്രമുഖ സ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന നെക്ലസ് മോഷണം പോയതായി പരാതി. വെളുത്ത സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണമാണ് മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇത് നഷ്ടപ്പെട്ടതെന്നാണ് കണക്കാക്കുന്നത്.
സ്ഥാപന ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധി ദിനമായ വെള്ളിയാഴ്ച്ച നൂറ് കണക്കിന് സന്ദര്‍ശകരാണ് എക്സ്പോ സെന്‍ററില്‍ എത്തിയിരുന്നത്. മോഷണം പോയ സ്ഥാപനത്തിലും വന്‍ തിരക്കായിരുന്നു.
ഇതിനിടയിലായിരിക്കാം മോഷണം നടന്നതെന്നാണ് അനുമാനം. നിരവധി സുരക്ഷാകാമറകളാണ് പ്രദര്‍ശന ഹാളില്‍ ഘടിപ്പിച്ചിരുന്നത്. ഇതിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
മിഡ്ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയിലെ ആദ്യ സംഭവമാണിത്. ഇതിന്‍െറ 40ാമത് അധ്യായമാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.