ഷാ​ർ​ജ​യി​ൽ പേ ​​പാ​​ർ​​ക്കി​​ങ് സ​​മ​​യം രാ​​ത്രി 12 വ​​രെ; ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യം

ഷാ​​ർ​​ജ: എ​​മി​​റേ​​റ്റി​​ൽ ചി​​ല​​യി​​ട​​ങ്ങ​​ളി​​ലെ പെ​​യ്ഡ് പാ​​ർ​​ക്കി​​ങ് സ​​മ​​യം രാ​​ത്രി 12 വ​​രെ നീ​​ട്ടി​യ വ്യ​വ​സ്ഥ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ആ​​ഴ്ച​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ് ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന സോ​​ണു​​ക​​ളി​​ലാ​​ണ് ഫീ​​സ് ന​​ൽ​​കേ​​ണ്ട സ​​മ​​യം അ​​ർ​​ധ​​രാ​​ത്രി വ​​രെ നീ​​ട്ടി​​യ​​ത്.

നേ​​ര​​ത്തേ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ രാ​​ത്രി 10 വ​​രെ​​യാ​​യി​​രു​​ന്നു ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ർ​​ക്കി​​ങ് ഫീ​​സ് ബാ​​ധ​​ക​​മാ​​യി​​രു​​ന്ന​​ത്. തി​​ര​​ക്കേ​​റി​​യ ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ർ​​ക്കി​​ങ് കൂ​​ടു​​ത​​ൽ സു​​ഗ​​മ​​മാ​​ക്കാ​​നാ​​ണ് ഫീ​​സ് ന​​ൽ​​കേ​​ണ്ട സ​​മ​​യം 16 മ​​ണി​​ക്കൂ​​റാ​​യി ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ഷാ​​ർ​​ജ സി​​റ്റി മു​​നി​​സി​​പ്പാ​​ലി​​റ്റി അ​​റി​​യി​​ച്ചു. അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ആ​​ഴ്ച​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ്​ ഫീ​​സ്​ ന​​ൽ​​കേ​​ണ്ട ഇ​​ട​​ങ്ങ​​ളി​​ൽ നീ​​ല നി​​റ​​ത്തി​​ലു​​ള്ള സൂ​​ച​​ന ബോ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

അ​​തേ​​സ​​മ​​യം, പ്ര​​തി​​ദി​​ന പാ​​ർ​​ക്കി​​ങ്​ ഫീ​​സ്​ കൂ​​ടാ​​തെ എ​​ല്ലാ​​ദി​​വ​​സ​​വും പാ​​ർ​​ക്കി​​ങ്​ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക്​ പെ​​യ്​​​ഡ്​ പാ​​ർ​​ക്കി​​ങ്​ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള ഓ​​പ്​​​ഷ​​നു​​ക​​ളും ഷാ​​ർ​​ജ മു​​നി​​സി​​പ്പാ​​ലി​​റ്റി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​രു​ന്നു. വ്യ​​ക്തി​​ക​​ൾ​​ക്കും ബി​​സി​​ന​​സ്​ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ഇ​​ഷ്ടാ​​നു​​സ​​ര​​ണം വി​​വി​​ധ പ്ലാ​​നു​​ക​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കാം.

ര​​ണ്ട്​ രീ​​തി​​യി​​ലാ​​ണ്​ സ​​ബ്സ്ക്രി​​പ്​​​ഷ​​ൻ പ്ലാ​​ൻ. ഷാ​​ർ​​ജ​​യി​​ലെ എ​​ല്ലാ​​യി​​ട​​ത്തും പാ​​ർ​​ക്ക്​ ചെ​​യ്യാ​​വു​​ന്ന​​തും ര​​ണ്ട്​ പ്ര​​ത്യേ​​ക ഏ​​രി​​യ​​ക​​ളി​​ൽ മാ​​ത്രം പാ​​ർ​​ക്ക് ചെ​​യ്യാ​​വു​​ന്ന​​തു​​മാ​​ണി​​ത്. തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പ്ലാ​​നു​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച്​ ഫീ​​സി​​ന​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കും.

10 ദി​​വ​​സം മു​​ത​​ൽ 12 മാ​​സം വ​​രെ​​യു​​ള്ള പ്ലാ​​നു​​ക​​ളാ​​ണ്​ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ല്ലാ​​യി​​ട​​ത്തും പാ​​ർ​​ക്ക്​ ചെ​​യ്യാ​​വു​​ന്ന ഓ​​പ്​​​ഷ​​നി​​ൽ​ 10 ദി​​വ​​സ​​ത്തേ​​ക്ക്​ 170 ദി​​ർ​​ഹ​​മും 12 മാ​​സ​​ത്തേ​​ക്ക്​ 2850 ദി​​ർ​​ഹ​​മു​​മാ​​ണ്​ ഫീ​​സ്. ര​​ണ്ട്​ പ്ര​​ത്യേ​​ക ഇ​​ട​​ങ്ങ​​ളി​​ൽ മാ​​ത്രം പാ​​ർ​​ക്കി​​ങ് ക​​ഴി​​യു​​ന്ന​ ഏ​​രി​​യ​​ക​​ളി​​ൽ ഇ​​ത്​ മൂ​​ന്ന്​ മാ​​സ​​ത്തേ​​ക്ക്​ 600 ദി​​ർ​​ഹ​​മും 12 മാ​​സ​​ത്തേ​​ക്ക്​ 2100 ദി​​ർ​​ഹ​​മു​​മാ​​ണ്​ ഫീ​​സ്​ നി​​ര​​ക്ക്.

Tags:    
News Summary - Pay parking time in Sharjah till 12 midnight- Effective from friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.