ദുബൈ: പ്രമുഖ സിനിമ എഡിറ്റർ നിഷാദ് യൂസഫിന്റെ അകാല വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസി സുഹൃത്തുക്കൾ. യു.എ.ഇയിൽ ഉൾപ്പെടെ പ്രവാസ ലോകത്ത് ഏറെ സൗഹൃദ വലയം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു നിഷാദ് യൂസഫ്. ഒരുകൂട്ടം പ്രവാസികൾ ചേർന്നൊരുക്കുന്ന സിനിമയായ ആയിരത്തൊന്ന് നുണകളുടെ എഡിറ്റിങ് ചുമതല നിഷാദിനായിരുന്നു.
കൂടാതെ താമർ സംവിധാനം ചെയ്ത ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളുമായും ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നിഷാദ് കഴിഞ്ഞദിവസങ്ങളിലും സിനിമ ചർച്ചയിൽ സജീവമാവുകയും ആസിഫ് അലിയുമായി ചേർന്നു സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഓഡിഷനുമായി ബന്ധപ്പെട്ട പ്രവത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തിരുന്നു.
കരിയറിന്റെ ഏറ്റവും നല്ല സമയത്ത് അദ്ദേഹത്തിന്റെ വേർപാടിൽ പ്രവാസ ലോകത്തെ സിനിമ നിർമാതാക്കളായ ടി.പി. സുധീഷ്, അഡ്വ. ഹാഷിക്ക് തൈക്കണ്ടി, സംവിധായകരായ താമർ, തിരക്കഥാകൃത്ത് ഹാഷിം സുലൈമാൻ അടക്കമുള്ളവരും പ്രവാസ കലാകാരന്മാരും അഭിനേതാക്കളും അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.