ദുബൈ: നവംബർ ഒന്നിന് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ദേശീയ പതാക ഉയർത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചു. രാവിലെ 11 മണിയാണ് പതാക ഉയർത്തേണ്ട സമയം.
നവംബർ മൂന്നിനാണ് യു.എ.ഇയിൽ ദേശീയ പതാക ദിനം. അതിന്റെ ഭാഗമായി മുഴുവൻ സ്ഥാപനങ്ങളും നവംബർ ഒന്നിനുതന്നെ പതാക ഉയർത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതീകവും ശക്തിയുടെ രഹസ്യവും അഭിമാനത്തിന്റെ ഉറവിടവുമായ യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പതാകയെ നമ്മൾ ആഘോഷിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് എക്സിലൂടെ പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാരേയും ഈ മുഹൂർത്തത്തിലേക്ക് ക്ഷണിക്കുകയാണ്. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാണ് പതാക ദിനം. പതാകയെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതാക ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.